ബിബിൻ ജോർജും ബാബുരാജും, താന്തോന്നിക്ക് ശേഷം ത്രില്ലർ ചിത്രവുമായി ജോർജ് വർഗീസ് ; 'ഐ. സി. യു'

ബിബിൻ ജോർജും ബാബുരാജും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് ' ഐ. സി. യു'. ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. നടൻ പൃഥ്വിരാജിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റർ റിലീസ് ചെയ്തത്. താന്തോന്നി ശേഷം ജോർജ് വർഗീസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

വെടിക്കെട്ടിന് ശേഷം ബിബിൻ ജോർജ് പ്രധാന വേഷത്തിൽ എത്തുന്ന സിനിമയാണിത്. മിനി സ്റ്റുഡിയോസാണ് നിർമാണം. സന്തോഷ് കുമാറിന്റേതാണ് കഥ , തിരക്കഥ , സംഭാഷണം . സൂര്യ തമിഴിൽ നിർമിച്ച ഉറിയടി എന്ന സിനിമയുടെ നായികാ വിസ്മയ ആണ് ഈ ചിത്രത്തിലെ നായിക . മുരളി ഗോപി , ശ്രീകാന്ത് മുരളി , മീര വാസുദേവ് , എന്നിവരാണ് മറ്റു പ്രധാന കഥാ പാത്രങ്ങൾ . ഷിബു സുശീലനാണ് പ്രൊഡക്ഷൻ കൺട്രോളർ .

സി ലോകനാഥൻ ഛായാഗ്രാഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംങ് ലിജോ പോൾ ആണ്. സംഗീതം ജോസ് ഫ്രാങ്ക്‌ളിൻ , കലാസംവിധാനം- ബാവ , കോസ്റ്റ്യൂം ഡിസൈനര്‍- സ്റ്റെഫി സേവ്യർ , മേക്കപ്പ്- റോണക്സ് , ആക്ഷന്‍- മാഫിയ ശശി , സൗണ്ട് ഡിസൈന്‍- വിക്കി , കിഷൻ , ശബ്ദ മിശ്രണം -എം.ആര്‍ രാജാകൃഷ്ണന്‍, പി.ആര്‍.ഒ എ സ് ദിനേശ് , ആതിര ദില്‍ജിത്ത് .

Tags:    
News Summary - Bibin George And Babu Raj Movie ICU Title Poster Out

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.