അവതാർ മൂന്നാം ഭാഗം എത്തുന്നു; 'അവതാര്‍: ഫയര്‍ ആന്‍റ് ആഷ്' റിലീസ് പ്രഖ്യാപിച്ചു
ലോക സിനിമയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടതും കളക്ഷൻ നേടിയതുമായ ചിത്രകളിലൊന്നാണ് അവതാർ. ചിത്രത്തിന്റെ മൂന്നാം ഭാഗത്തിനായി ആരാധകർ ഏറെ നാളായി കാത്തിരിക്കുകയാണ്. ഇപ്പോഴിതാ അവതാറിന്റെ മൂന്നാം ഭാഗത്തിന്റെ റിലീസിങ് തീയതി പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. 'അവതാര്‍: ഫയര്‍ ആന്‍റ് ആഷ്' എന്ന് പേരിട്ടിരിക്കുന്ന മൂന്നാം ഭാഗം 2025 ഡിസംബര്‍ 19നാണ് തിയറ്ററുകളിലെത്തുന്നത്. സംവിധായകന്‍ ജെയിംസ് കാമറൂണാണ് ചിത്രത്തിന്റെ റിലീസിങ് തീയതി പ്രഖ്യാപിച്ചത്.
'നിങ്ങൾ മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത കൂടുതൽ പണ്ടോറയെ പുതിയ ചിത്രത്തില്‍ നിങ്ങൾ കാണും, ഈ ഭാഗം തീര്‍ത്തും അഡ്വഞ്ചറായതും ഒപ്പം ദൃശ്യ വിരുന്നും ആയിരിക്കും. മുന്‍ ചിത്രങ്ങളെക്കാള്‍ കൂടിയ വൈകാരികത ഈ ചിത്രത്തിലുണ്ടാകും. അവതാറില്‍ നിങ്ങള്‍ക്ക് അറിയുന്നതും ഇഷ്ടപ്പെടുന്നതുമായ എല്ലാ കഥാപാത്രങ്ങളും ശരിക്കും വെല്ലുവിളി നിറഞ്ഞ പുതിയ ഇടത്തേക്ക് ഈ ചിത്രത്തില്‍ സഞ്ചരിക്കും' ജെയിംസ് കാമറൂണ്‍ പറഞ്ഞു.
അവതാറിന്റെ ആദ്യഭാഗം 2009 ലാണ് പുറത്തിറങ്ങിയത്. രണ്ടാം ഭാഗം 2020 ഡിസംബറിലും മൂന്നാം ഭാഗം 2021 ഡിസംബര്‍ 17നും നാലാം ഭാഗം 2024 ഡിസംബര്‍ 20നും അഞ്ചാം ഭാഗം 2025 ഡിസംബര്‍ 19നും റിലീസ് ചെയ്യുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ, കൊറോണ ലോകത്തെ ബാധിച്ചതിനെ തുടർന്ന് റിലീസ് തീയതികൾക്കും വർഷങ്ങളുടെ വ്യത്യാസം വന്നു. 2022 ലാണ് ചിത്രത്തിന്റെ രണ്ടാം ഭാഗമായ ‘അവതാര്‍ – ദ വേ ഓഫ് വാട്ടര്‍’ എത്തിയത്. രണ്ടാം ഭാഗത്തിന്‍റെ തുടര്‍ച്ചയായിരിക്കും മൂന്നാം ഭാഗമായ'അവതാര്‍: ഫയര്‍ ആന്‍റ് ആഷ്' എന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.