Posted On
date_range Updated On
date_range ഏറ്റവും വലിയ സന്തോഷം പങ്കുവെച്ച് സംവിധായകൻ അറ്റ് ലി
ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷവാർത്ത പങ്കുവെച്ച് സംവിധായകൻ അറ്റ്ലി. സോഷ്യൽ മീഡിയയിലൂടെയാണ് താൻ അച്ഛനാവാൻ പോകുന്ന വിവരം പങ്കുവച്ചത്.
'ജീവിതത്തിൽ അത്ഭുതങ്ങൾ സംഭവിക്കാൻ ചിലപ്പോൾ ഒരുപാട് നാളുകൾ വേണ്ടിവരും. പക്ഷെ ഇപ്പോൾ ജീവിതത്തിലെ ഏറ്റവും സന്തോഷമേറിയ നിമിഷത്തിൽ കൂടി കടന്നു പോവുകയാണ്. തങ്ങളുടെ ഈ സന്തോഷത്തിൽ എല്ലാവരുടെയും അനുഗ്രഹം ഉണ്ടാകണം'- അറ്റ് ലി കുറിച്ചു. നിറവയറിൽ ഭാര്യ പ്രിയയുമായി നിൽക്കുന്ന ചിത്രത്തിനോടൊപ്പമാണ് ജീവിതത്തിലെ പുതിയ തുടക്കത്തെ കുറിച്ച് സംവിധായകൻ പറഞ്ഞത്.
ഷാരൂഖ് ഖാനെ കേന്ദ്രകഥാപാത്രമാക്കി അറ്റ് ലി സംവിധാനം ചെയ്യുന്ന ജവാൻ അണിയറയിൽ ഒരുങ്ങുകയാണ്. സംവിധായകന്റ ആദ്യ ബോളിവുഡ് ചിത്രമാണിത്. അടുത്ത വർഷം ജൂൺ 2നാണ് സിനിമ പ്രദർശനത്തിനെത്തുന്നത്. നയൻതാരയാണ് ചിത്രത്തിലെ നായിക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.