Posted On
date_range Updated On
date_range ചെമ്പന്‍റെ തിരക്കഥ, കുഞ്ചാക്കോ ബോബൻ നായകൻ -അഷ്റഫ് ഹംസയുടെ സിനിമ ചിത്രീകരണം തുടങ്ങി
ഏറെ പ്രേക്ഷകദ്ധ്ര നേടിയ 'തമാശ'ക്ക് ശേഷം അഷ്റഫ് ഹംസ സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ ചിത്രീകരണം മലപ്പുറം കുറ്റിപ്പുറത്ത് ആരംഭിച്ചു.
കുഞ്ചാക്കോ ബോബൻ നായകനാകുന്ന സിനിമക്ക് ചെമ്പൻ വിനോദ് ജോസാണ് തിരക്കഥ ഒരുക്കുന്നത്. 'അങ്കമാലി ഡയറീസി'ന് ശേഷം ചെമ്പന്‍ വിനോദ് തിരക്കഥ ഒരുക്കുന്ന ചിത്രമാണിത്. വിൻസി അലോഷ്യസ്, ജിനു ജോസഫ്, ചെമ്പൻ വിനോദ് എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ. ആഷിക് അബുവിന്‍റെ ഒ.പി.എം സിനിമാസും ചെമ്പൻ വിനോദിന്‍റെ ചെമ്പോസ്കി മോഷൻ പിക്ച്ചേഴ്സും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം ഗിരീഷ് ഗംഗാധരൻ ആണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.