Posted On
date_range Updated On
date_range ഐശ്വര്യ ലക്ഷ്മിയുടെ 'അർച്ചന 31 നോട്ടൗട്ട്'; ടീസർ പുറത്ത്
ഐശ്വര്യ ലക്ഷ്മി പ്രധാനവേഷത്തിലെത്തുന്ന 'അർച്ചന 31 നോട്ടൗട്ട്' എന്ന ചിത്രത്തിന്റെ ടീസർ പുറത്ത്. അഖിൽ അനിൽകുമാർ സംവിധാനം ചെയ്യുന്ന ചിത്രം മാർട്ടിൻ പ്രക്കാട്ട് ഫിലിംസ് അവതരിപ്പിക്കുന്നത്. രമേശ് പിഷാരടി, ഇന്ദ്രൻസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.
അഖിൽ – അജയ് വിജയൻ, വിവേക് ചന്ദ്രൻ എന്നിവർ ചേർന്നാണു തിരക്കഥയൊരുക്കുന്നത്. ഛായാഗ്രഹണം: ജോയൽ ജോജി. എഡിറ്റിങ്: മുഹ്സിൻ, സംഗീതം: രജത്ത് പ്രകാശ്, മാത്തൻ. ആർട് ഡയറക്ടർ: രാജേഷ് പി.വേലായുധൻ, ലൈൻ പ്രൊഡ്യൂസർ ബിനീഷ് ചന്ദ്രൻ, വസ്ത്രാലങ്കാരം: സമീറ സനീഷ്, മേക്കപ്പ്: റോണക്സ് സേവ്യർ. മാർട്ടിൻ പ്രക്കാട്ട്, സിബി ചാവറ, രഞ്ജിത് നായർ എന്നിവർ ചേർന്നാണ് നിര്‍മാണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.