നിഗൂഢതകൾ ഒളിപ്പിച്ച് 'അനുരാധ'യുടെ ഫസ്​റ്റലുക്ക് പോസ്​റ്റർ

ഇന്ദ്രജിത്ത് സുകുമാരൻ, അനു സിത്താര എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'അനുരാധ Crime No.59/2019' സിനിമയുടെ ഫസ്​റ്റലുക്ക് പോസ്​റ്റർ പുറത്ത്​. നവാഗതനായ ഷാൻ തുളസീധരനാണ് ചിത്രത്തിൻെറ സംവിധായകൻ. പീതാംബരൻ എന്ന ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനെയാണ്​ ഇന്ദ്രജിത്ത് അവതരിപ്പിക്കുന്നത്​. സംവിധായകനും ജോസ് തോമസ് പോളക്കലും ചേർന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്.

ഗാർഡിയൻ ഏഞ്ചൽ, ഗോൾഡൻ എസ് പിക്ച്ചേഴ്സ് എന്നിവയുടെ ബാനറിൽ എയ്ഞ്ചലീന ആൻറണി, ഷെരീഫ് എം.പി, ശ്യംകുമാർ എസ്, സിനോ ജോൺ തോമസ് എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ്​ ഛായാഗ്രഹണം. ഹരി നാരായണൻ, മനു മഞ്ജിത്ത്, ജ്യോതികുമാർ പുന്നപ്ര എന്നിവരുടെ വരികള്‍ക്ക് ടോണി ജോസഫ് സംഗീതം പകരുന്നു.

ഡിക്സൺ പൊഡുത്താസാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യുസർ. ഹരിശ്രീ അശോകൻ, ഹരീഷ് കണാരൻ, രമേഷ് പിഷാരടി, അനിൽ നെടുമങ്ങാട്, രാജേഷ് ശർമ്മ, സുനിൽ സുഗദ, അജയ് വാസുദേവ്, സുരഭി ലക്ഷ്മി, സുരഭി സന്തോഷ്, ബേബി അനന്യ, മനോഹരി ജോയ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി വേഷമിടുന്നു. എറണാകുളം, പിറവം, ഞീഴൂർ എന്നിവിടങ്ങളാണ് ലോക്കേഷൻ.

Tags:    
News Summary - Anuradha first look poster released

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.