Posted On
date_range Updated On
date_range അതെ, ഞാനാണ് അയാൾ; അനുഗ്രഹീതൻ ആന്‍റണിയുടെ ടീസർ
സണ്ണി വെയ്ന്‍ ചിത്രം 'അനുഗ്രഹീതന്‍ ആന്‍റണി'യുടെ ടീസർ പുറത്ത്. 96 എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധേയയായ ഗൗരി കിഷനാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. പൃഥ്വിരാജാണ് ടീസർ പുറത്തിറക്കിയത്. ഏട്ടുകാലി, ഞാന്‍ സിനിമാ മോഹി എന്നീ ഹ്രസ്വ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ പ്രിന്‍സ് ജോയി ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.
സിദ്ധിഖ്, സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, മാലാ പാര്‍വതി തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രധാന താരങ്ങള്‍.നവീന്‍ ടി. മണിലാലാണ് തിരക്കഥ. ലക്ഷ്യ എന്റര്‍ടെയ്ന്‍മെന്‍സ് റെറ്റ്‌കോണ്‍ സിനിമാസുമായി ചേര്‍ന്ന് എം. ഷിജിത്താണ് ചിത്രം നിർമിക്കുന്നത്. ശെല്‍വകുമാര്‍ എസ്. ഛായാഗ്രഹണവും അപ്പു ഭട്ടതിരി എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. സംഗീതം അരുണ്‍ മുരളീധരന്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.