Posted On
date_range Updated On
date_range 'നിഗൂഢമായ ഒരു യാത്രയുടെ കഥ'; 'നിഗൂഢം' അനൂപ് മേനോന്റെ ക്യാരക്ടർ പോസ്റ്റർ
അനൂപ് മേനോൻ പ്രധാന വേഷത്തിൽ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് നിഗൂഢം. ചിത്രത്തിലെ നടന്റെ ക്യാരക്ടർ പോസ്റ്റർ പുറത്ത്. എന്നാൽ കഥാപാത്രത്തെക്കുറിച്ചുള്ള വിശദാശംങ്ങൾ അണിയറ പ്രവർത്തകർ പുറത്ത് വിട്ടിട്ടില്ല.
നവാഗതരായ അജേഷ് ആന്റണി, അനീഷ് ബി.ജെ, ബെപ്സൺ നോർബെൽ എന്നിവർ രചനയും സംവിധാനവും നിർവഹിക്കുന്ന നിഗൂഢത്തിന്റെ ടാഗ് ലൈൻ 'എ ടെയ്ൽ ഒഫ് മിസ്റ്റീരിയസ് ജേർണി' - (നിഗൂഢമായ ഒരു യാത്രയുടെ കഥ) എന്നാണ്. ജി & ജി പ്രൊഡക്ഷൻസിന്റെ ബാനറിൽ അജേഷ് എസ്.കെ. നിർമ്മിക്കുന്ന നിഗൂഢത്തിന്റെ ചിത്രീകരണം തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്.
അനൂപ് മേനോനൊപ്പം ഇന്ദ്രൻസ്, സെന്തിൽ കൃഷ്ണ, റോസിൻ ജോളി, ഗൗതമി നായർ, ശിവകാമി തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.