സോഷ്യൽ മീഡിയ ഇളക്കി മറിച്ച് ‘അനിമൽ’ ടീസർ; ഗ്യാങ്സ്റ്ററായി രൺബീർ

കബീർ സിങ്ങിന്റെ മഹാവിജയത്തിന് ശേഷം സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ബോളിവുഡ് ചിത്രമാണ് ‘അനിമൽ’. സൂപ്പർതാരം രൺബീർ കപൂർ നായകനാകുന്ന ബിഗ് ബജറ്റ് ആക്ഷൻ ചിത്രത്തിന്റെ ടീസറാണ് ഇ​പ്പോൾ സോഷ്യൽ മീഡിയ കീഴടക്കിയിരിക്കുന്നത്.

രണ്‍ബീര്‍ കപൂറിന്റെ 41-മത് ജന്മദിനമാഘോഷിക്കുന്ന വേളയിലാണ് ടീസര്‍ പുറത്തിറക്കിയത്. ഇതുവരെ ചെയ്തിട്ടില്ലാത്ത വിധം വന്യമായ കഥാപാത്രമായാണ് രൺബീർ ചിത്രത്തിൽ എത്തുന്നത്. അനിൽ കപൂർ, രശ്മി മന്ദാന, ബോബി ഡിയോൾ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

അമിത് റോയ് ചായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ സംവിധായകനായ സന്ദീപ് റെഡ്ഡി തന്നെയാണ്. പ്രീതം, വിശാല്‍ മിശ്ര, മനാന്‍ ഭര്ത്വാജ്, ശ്രേയാസ് പുരാണിക്, ജാനി, അഷിം കിംസണ്‍, ഹര്‍ഷവര്‍ദ്ധന്‍, രാമേശ്വര്‍, ഗൌരീന്ദര്‍ സീഗള്‍ എന്നീ ഒന്‍പത് സംഗീതസംവിധായകര്‍ ആണ് അനിമലില്‍ പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്.

Full View


Tags:    
News Summary - ANIMAL Teaser Ranbir Kapoor| Sandeep Reddy Vanga

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.