Posted On
date_range Updated On
date_range ‘അനക്ക് എന്തിന്‍റെ കേടാ’ ഐ.എഫ്.എഫ്.കെ ഫിലിം മാർക്കറ്റിങ് ന്യൂസ് റൂമിൽ പ്രദർശിപ്പിക്കും
തിരുവനന്തപുരം: ഐ.എഫ്.എഫ്.കെ പ്രദർശന നഗരിയായ തിരുവനന്തപുരം ടാഗോർ തിയറ്ററിലെ കെ.എസ്.എഫ്.ഡി.സിയുടെ ഫിലിം മാർക്കറ്റിങ് ന്യൂസ് റൂമിൽ ഡിസംബർ 12 ന് വൈകിട്ട് 6:15 ന് ‘അനക്ക് എന്തിന്‍റെ കേടാ’ സിനിമ പ്രദർശിപ്പിക്കും.
ബി.എം.സി ബാനറിൽ ലോക കേരള സഭ അംഗം ഫ്രാൻസിസ് കൈതാരത്ത് നിർമിച്ച് മാധ്യമ പ്രവർത്തകനായ ഷമീർ ഭരതന്നൂർ സംവിധാനം ചെയ്ത ‘അനക്ക് എന്തിന്‍റെ കേടാ’ കഴിഞ്ഞ ആഗസ്റ്റ് നാലിനാണ് തിയറ്ററുകളിൽ പ്രദർശനത്തിന് എത്തിയത്. സാമൂഹിക വിഷയം പ്രമേയമാക്കിയ ചിത്രത്തിന്, സൗത്ത് ഇന്ത്യൻ ടെലിവിഷൻ-ഫിലിം അക്കാദമിയുടെ സൗത്ത് ഇന്ത്യൻ അവാർഡുകൾ ലഭിച്ചിരുന്നു. ചിത്രത്തിന്‍റെ ഒ.ടി.ടി റിലീസ് ജനുവരിയിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.