യഥാർഥ നായകൻമാർ എപ്പോഴും തനിച്ച്, 'എലോൺ' ഡയലോ​ഗ് ടീസർ

12 വർഷത്തിന്​ ശേഷം നടൻ മോഹൻലാലും സംവിധായകൻ ഷാജി കൈലാസും ഒന്നിക്കുന്ന ചിത്രം 'എലോണി'ന്റെ ഡയലോ​ഗ് ടീസർ പുറത്ത്. യഥാർഥ നായകന്മാര്‍ എപ്പോഴും തനിച്ചാണ് എന്ന് മോഹൻലാൽ പറയുന്ന ടീസറാണ് പുറത്തുവന്നത്. ആന്റണി പെരുമ്പാവൂരാണ് നിർമാണം. ആശീർവാദ് സിനിമാസിന്‍റെ 30ാം ചിത്രമാണിത്. സിനിമയിൽ മോഹൻലാൽ മാത്രമാണ് കഥാപാത്രമായിട്ടുള്ളതെന്നാണ് സൂചന.

Full View

രാജേഷ് ജയറാമാണ്​ തിരക്കഥ ഒരുക്കുന്നത്​. അഭിനന്ദൻ രാമാനുജമാണ്​ ഛായാഗ്രഹണം. സംഗീതം ജേക്സ് ബിജോയ്​യും എ‍ഡിറ്റിങ് ഡ‍ോൺമാക്സും നിർവഹിക്കുന്നു.

2009ൽ റിലീസ് ചെയ്ത റെഡ് ചില്ലീസ് ആണ് ഷാജി കൈലാസ്–മോഹൻലാൽ കൂട്ടുകെട്ടിൽ അവസാനം പുറത്തിറങ്ങിയ സിനിമ. 1997ൽ പുറത്തിറങ്ങിയ ആറാം തമ്പുരാനിലൂടെയാണ്​ മോഹൻലാലും ഷാജി കൈലാസും ആദ്യമായി ഒന്നിച്ചത്. ചിത്രം വൻവിജയമായി മാറി. 2000ൽ നരസിംഹത്തിലുടെ കൂട്ടുകെട്ട്​ വീണ്ടും ബോക്​സ്​ ഓഫീസ്​ റെക്കോഡുകൾ ഭേദിച്ചു. താണ്ഡവം, നാട്ടുരാജാവ്, ബാബാ കല്യാണി, അലി ഭായ്​ എന്നിവയാണ് മറ്റു ചിത്രങ്ങൾ.

Tags:    
News Summary - Alone Dialogue Teaser

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.