പ്രതികാരത്തിന് മനോഹരമായ പേരുണ്ട്, നന്ദിനി; പൊന്നിയൻ സെൽവനിലെ ഐശ്വര്യ റായിയുടെ ക്യാരക്ടർ പോസ്റ്റർ

ന്ത്യൻ സിനിമാ ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മണിരത്നം സംവിധാനം ചെയ്യുന്ന 'പൊന്നിയൻ സെൽവൻ'. തെന്നിന്ത്യ‍യിലെ സൂപ്പർ താരങ്ങൾ അണിനിരക്കുന്ന ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് താരസുന്ദരി ഐശ്വര്യ റായി ബച്ചനാണ്.

ഇപ്പോഴിതാ പൊന്നിയൻ സെൽവത്തിലെ ഐശ്വര്യ റായി ബച്ചന്റെ ക്യാരക്ടർ പോസ്റ്റർ പുറത്ത് വിട്ടിരിക്കുകയാണ് അണി‍യറ പ്രവർത്തകർ. 'പഴുവൂർ ദേശത്തെ റാണിയായ നന്ദിനി' എന്ന കഥാപാത്രത്തയാണ് ഐശ്വര്യ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. 'പ്രതികാരത്തിന് മനോഹരമായ മുഖമുണ്ട്' എന്ന് കുറിച്ച് കൊണ്ടാണ് പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്. ഐശ്വര്യ റായിയുടെ ക്യാരക്ടർ പോസ്റ്റർ ഇതിനോടകം തന്നെ സിനിമ കോളങ്ങളിൽ ഇടംപിടിച്ചിട്ടുണ്ട്.

സെപ്റ്റംബർ 30നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. തമിഴിൽ കൂടാതെ മലയാളം ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളിലും പ്രദർശനത്തിനെത്തുന്നുണ്ട്. ചിത്രത്തിൽ നന്ദിനിയുടെ അമ്മയായ മന്ദാകിനിയേയും ഐശ്വര്യ തന്നെയാണ് അവതരിപ്പിക്കുന്നത്. നേരത്തെ കാർത്തി, വിക്രം എന്നിവരുടെ ക്യാരക്ടർ പോസ്റ്ററുകൾ അണിയറപ്രവർത്തകർ പുറത്ത് വിട്ടിരുന്നു.

മണിരത്നത്തിന്റെ സ്വപ്ന ചിത്രമായ പൊന്നിയൻ സെൽവനിൽ വൻ താരനിരയാണ് അണിനിരക്കുന്നത്. തൃഷ, ജയം രവി, പ്രഭു, ശരത് കുമാർ, കാർത്തി, വിക്രം, റഹ്മാൻ, ജയറാം, ശോഭിത ധൂലിപാല, ഐശ്വര്യ ലക്ഷമി, ലാൽ എന്നീ താരങ്ങൾ സിനിമയുടെ ഭാഗമാകും.

കൽക്കി കൃഷ്ണമൂർത്തിയുടെ പ്രശസ്ത നോവലായ പൊന്നിയൻ സെൽവത്തെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കുന്നത്. രണ്ട് ഭാഗങ്ങളിലായി പുറത്ത് ഇറങ്ങുന്ന ചിത്രം ലൈക പ്രൊഡക്ഷൻസും മദ്രാസ് ടാക്കീസും ചേർന്നാണ് നിർമ്മിക്കുന്നത്. ഒരു ചെറിയ ഇടവേളക്ക് ശേഷമാണ് ഐശ്വര്യ റായി ബച്ചൻ ബിഗ് സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നത്.



Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.