'ഇതിനേക്കാൾ വലിയ നന്മ കാണുന്നത്​ വരെ കൂടെയുണ്ടാകും'; ശ്രീനിവാസനും സിദ്ദീഖിനും പിന്നാലെ ലാലും ട്വന്‍റി 20യിൽ

കൊച്ചി: നടൻ ശ്രീനിവാസനും സംവിധായകൻ സിദ്ദീഖിനും പിന്നാലെ നടനും സംവിധായകനുമായ ലാലും ട്വന്‍റി 20യിൽ ചേർന്നു. പാർട്ടിയിൽ അംഗത്വമെടുക്കുന്ന വിവരം​ വാർത്താസമ്മേളനത്തിനിടെ വിഡിയോ സന്ദേശത്തിലൂടെയാണ് ലാൽ​ പ്രഖ്യാപിച്ചത്. ലാലിനെ ഉപദേശകസമിതി അംഗമാക്കിയതായി ട്വന്‍റി 20 ചീഫ് കോഓഡിനേറ്റർ സാബു എം. ജേക്കബ് അറിയിച്ചു.

ലാലിന്‍റെ മകളുടെ ഭർത്താവും സ്വകാര്യ എയർലൈൻസ് കമ്പനിയിലെ ക്യാപ്റ്റനുമായ അലൻ ആന്‍റണിയും പാർട്ടിയിൽ ചേർന്നിട്ടുണ്ട്​. അലൻ യൂത്ത് വിങ് പ്രസിഡന്‍റാകും.

കിഴക്കമ്പലം പഞ്ചായത്തിന്‍റെ വികസനവും ട്വന്‍റി20യുടെ പ്രവർത്തനവും കാണു​േമ്പാൾ അതിനൊപ്പം നിൽക്കാതിരിക്കാൻ തനിക്കാവില്ലെന്ന്​ ലാൽ പറഞ്ഞു. 'സംവിധായകൻ സിദ്ദീഖും നടൻ ശ്രീനിവാസനും കൂടെയുണ്ട്​.

ഈ പ്രസ്​ഥാനത്തിനൊപ്പം താൽക്കാലികമായെങ്കിലും നിൽക്കാൻ ആഗ്രഹിക്കുന്നത്​ അതിന്‍റെ നന്മ കണ്ടിട്ടാണ്​​. ഇതിനേക്കാൾ വലിയൊരു നന്മ കാണുന്നത്​ വരെ പാർട്ടിയുടെ കൂടെയുണ്ടാകു​ം' -​ ലാൽ പറഞ്ഞു.

ദിവസങ്ങൾക്ക്​ മുമ്പാണ്​ നടൻ ശ്രീനിവാസനും സംവിധായകൻ സിദ്ദീഖും ട്വന്‍റി20യിൽ ചേർന്നത്​. വ്യവസായി കൊച്ചൗസേഫ് ചിറ്റിലപ്പിള്ളിയും പാർട്ടിയിൽ ചേർന്നിരുന്നു. 

Tags:    
News Summary - After Srinivasan and Siddique, Lal is in the T20

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.