Posted On
date_range Updated On
date_range നടി അഹാന കൃഷ്ണകുമാറിന് കോവിഡ്
നടി അഹാന കൃഷ്ണകുമാറിന് കോവിഡ് സ്ഥിരീകരിച്ചു. തന്‍റെ ഇൻസ്റ്റഗ്രാം അകൗണ്ടിലൂടെ അഹാന തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ദിവസങ്ങള്‍ക്ക് മുമ്പാണ് രോഗ ലക്ഷണങ്ങള്‍ കണ്ടതെന്നും തുടര്‍ന്ന് പരിശോധന നടത്തിയപ്പോള്‍ പോസറ്റീവ് ആണെന്ന് കണ്ടെത്തുകയായിരുന്നു. നിലവിൽ ക്വാറന്‍റീനിലാണെന്നും മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്നും നടി കുറിച്ചു.
'കുറച്ചുദിവസം മുന്‍പ് കൊവിഡ് പോസിറ്റീവ് ആയി. അതിനുശേഷം ഏകാന്തതയിൽ എന്‍റെ മാത്രം സാന്നിദ്ധ്യം ആസ്വദിച്ച് ഇരിക്കുകയാണ്. രണ്ട് ദിവസമായി ആരോഗ്യനിലയിൽ നല്ല പുരോഗതിയുണ്ട്. ഉടന്‍ തന്നെ നെഗറ്റീവ് ആവുമെന്ന് കരുതുന്നു. നെഗറ്റീവ് ആകുമ്പോള്‍ അറിയിക്കാം'-അഹാന ഇന്‍സ്റ്റഗ്രാമിലെഴുതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.