ഭക്ഷണം ചോദിച്ചു; തന്നെ കണ്ടതും ജോലിക്കാരൻ പൊട്ടിക്കരഞ്ഞു- ആ സംഭവം വെളിപ്പെടുത്തി സഞ്ജയ് ദത്ത്

ഹരി ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളെ കുറിച്ച് ബോളിവുഡ് താരം നടൻ സഞ്ജയ് ദത്ത്. മയക്കുമരുന്നുകൾ മനുഷ്യരെ നശിപ്പിക്കുമെന്നും ജീവിതത്തിന്റെ ലഹരിയാണ് ഏറ്റവും മികച്ചതെന്നും നടൻ ഒരു അഭിമുഖത്തിൽ പറഞ്ഞു. മയക്കുമരുന്നുകൾ ഉപയോഗശൂന്യമാണെന്നും താരം കൂട്ടിച്ചേർത്തു. ലഹരി ഉപയോഗം നിർത്താൻ ഇടയായ സാഹചര്യം വെളിപ്പെടുത്തി കൊണ്ടാണ് ഇക്കാര്യം പറഞ്ഞത്.

'ഒരിക്കൽ വളരെ ഉയർന്ന അളവിൽ ലഹരി ഉപയോഗിച്ചു. തുടർന്ന് മുറിയിൽ പോയി കിടന്ന് ഉറങ്ങി. പിന്നീട് അതികലശലായ വിശപ്പോട് കൂടിയാണ് എഴുന്നേറ്റത്. ഏകദേശം രാവിലെ ഏഴ്, എട്ട് മണിയായി കാണും. ഞാൻ വീട്ടിലെ സഹായിയോട് ഭക്ഷണം ചോദിച്ചു. എന്നെ കണ്ടതും അദ്ദേഹം കരയാൻ തുടങ്ങി. കാരണം തിരക്കിയപ്പോഴാണ് അറിയുന്നത് രണ്ട് ദിവസത്തിന് ശേഷമാണ് ഞാൻ ഭക്ഷണം ചോദിക്കുന്നതെന്ന്- സഞ്ജയ് ദത്ത് പറഞ്ഞു.

സഹായിയുടെ വാക്കുകൾ എനിക്ക് വിശ്വസിക്കാനായില്ല. ഇന്നലെ രാത്രി ഉറങ്ങാൻ പോയത് പോലെയാണ് തോന്നിയത്. പിന്നീട് എങ്ങനെ രണ്ട് ദിവസമെന്ന് ഞാൻ ചോദിച്ചു. ഇല്ല, രണ്ട് ദിവസം മുൻപാണ് ഉറങ്ങാൻ പോയതെന്ന് അദ്ദേഹം എന്നോട് ഉറപ്പിച്ചു പറഞ്ഞു. അന്നത്തെ സംഭവത്തോടെ മയക്കുമരുന്ന് ഉപേക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു . മയക്കുമരുന്നുകൾ നശിപ്പിക്കുമെന്നും ജീവിതത്തിന്റെ ലഹരിയാണ് ഏറ്റവും നല്ലത്' സഞ്ജയ് ദത്ത് പറഞ്ഞു.

Tags:    
News Summary - Actor sanjay Dutt Opens Up About drugs Using Incident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.