Posted On
date_range Updated On
date_range നടൻ ഹക്കിം ഷാജഹാനും നടി സന അൽത്താഫും വിവാഹിതരായി
നടൻ ഹക്കീം ഷാജഹാനും നടി സന അൽത്താഫും വിവാഹിതരായി. സന അൽത്താഫാണ് വിവാഹ വിവരം ഇൻസ്റ്റഗ്രാം വഴി പങ്കുവെച്ചത്. രജിസ്റ്റർ ഓഫിസിൽവെച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.
പ്രണയ വിലാസമാണ് ഹക്കിമിന് മേൽവിലാസമുണ്ടാക്കി കൊടുത്ത സിനിമ. തൊടുപുഴ പെരുംമ്പള്ളിച്ചിറ സ്വദേശിയാണ്. സന കാക്കനാട് സ്വദേശിയും. ദുൽഖർ സൽമാൻ നായകനായ എ.ബി.സി.ഡി എന്ന ചിത്രത്തിലൂടെയാണ് ഹക്കിം ഷാ സിനിമയിലെത്തിയത്. മാർട്ടിൻ പ്രക്കാട്ടിന്റെ ചാർലിയിൽ സഹസംവിധായകനായി. രക്ഷാധികാരി ബൈജു എന്ന ചിത്രത്തിലും ഹക്കിം അഭിനയിച്ചിട്ടുണ്ട്.
ലാൽജോസിന്റെ വിക്രമാദിത്യൻ എന്ന ചിത്രത്തിലൂടെയാണ് സന സിനിമയിലെത്തിയത്. മറിയം മുക്ക്, റാണി പദ്മിനി, പ്രേമലേഖനം, ഒടിയൻ എന്നീ ചിത്രങ്ങളിലും അഭിനയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.