Posted On
date_range Updated On
date_range കോവിഡു കാലത്ത് കൈത്താങ്ങുമായി നടൻ ബാല
കൊച്ചി: കോവിഡുകാലത്ത് കൈത്താങ്ങുമായി നടൻ ബാല. നാല് വിദ്യാർഥികളുടെ പഠനത്തിന് ടാബും കിടപ്പുരോഗിക്ക് ധനസഹായവും കൈമാറി. അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ ഓഫിസിൽ നടന്ന ചടങ്ങിൽ സഹായങ്ങൾ കൈമാറി.
താരങ്ങൾക്കും കുടുംബാംഗങ്ങൾക്കും കോവിഡ് വാക്സിൻ നൽകാൻ സംഘടിപ്പിച്ച ക്യാമ്പിൽ നഗരസഭ കൗൺസിലർ അഷിതയാണ് കുട്ടികളുടെ കാര്യം 'അമ്മ' ജനറൽ സെക്രട്ടറി ഇടവേള ബാബുവിനെ അറിയിച്ചത്. ബാബു ഇക്കാര്യം നടൻ ബാലയുടെ ശ്രദ്ധയിൽപെടുത്തി. ഉടൻ സഹായം നൽകാമെന്ന് ബാല ഉറപ്പു നൽകുകയായിരുന്നു. ഇടവേള ബാബു, നടൻ ബാബുരാജ്, കൗൺസിലർമാരായ അഷിത, സക്കീർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.