നടി കാജൽ അഗർവാൾ വിവാഹിതയായി - ചിത്രങ്ങൾ

തെന്നിന്ത്യൻ നായിക കാജൽ അ​ഗർവാളും ഗൗതം കിച്ച്ലുവും വിവാഹിതരായി. കോവിഡ്​ പശ്ചാതലത്തിൽ മുംബൈ താജ്മഹൽ പാലസ് ഹോട്ടലിൽ വച്ച് നടന്ന വിവാഹ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. വിവാഹത്തിന്​ ഒരുങ്ങുന്ന കാര്യം നടി നേരത്തെ ​സമൂഹമാധ്യമങ്ങളിൽ അറിയിച്ചിരുന്നു. നിരവധി പേർ തെന്നിന്ത്യൻ താരത്തിനും ഗൗതം കിച്ച്​ലുവിനും അഭിനന്ദനങ്ങളുമായി എത്തി.



മുംബൈ സ്വദേശിയായ ഗൗതം കിച്ച്ലു ഡിസൺ ലിവിങ്ങ് എന്ന ഇൻറീരിയർ ഡിസൈനിങ്ങ് സ്ഥാനപനത്തിൻെറ മേധാവിയാണ്.



ആഘോഷങ്ങൾക്ക് മുന്നോടിയായുള്ള ഹൽദി, മെഹന്ദി ചടങ്ങുകളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയിൽ വൈറലായിരുന്നു. വിവാഹത്തിൻെറ ഫോ​ട്ടോകൾ ഇരുവരും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു.

ജയം രവി നായകനായെത്തിയ കോമാളിയിലാണ് കാജൽ ഒടുവിൽ വേഷമിട്ടത്. മുംബൈ സാ​ഗ, മൊസ​ഗല്ലു, പാരിസ് പാരിസ്, ഇന്ത്യൻ 2 എന്നിവയാണ് താരത്തിന്റെ പുതിയ ചിത്രങ്ങൾ.


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.