Posted On
date_range Updated On
date_range എൽ.ഡി.എഫ് സ്ഥാനാർഥിക്ക് സ്വീകരണമൊരുക്കി വരനും വധുവും
വള്ളിക്കുന്ന്: വിവാഹ തിരക്കിനിടയിലും എൽ.ഡി.എഫ് സ്ഥാനാർഥിക്ക് സ്വീകരണമൊരുക്കി നവദമ്പതികൾ.
തേഞ്ഞിപ്പലം ചുള്ളോട്ടുപറമ്പിൽ മിഥുനും ഭാര്യ ജിനിയുമാണ് വിവാഹ ദിവസം വള്ളിക്കുന്ന് മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി പ്രഫ. എ.പി. അബ്ദുൽ വഹാബിന് സ്വീകരണം നൽകിയത്.
വിവാഹത്തിൽ പങ്കെടുത്ത കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും സ്ഥാനാർഥിക്ക് വേണ്ടി വോട്ട് അഭ്യർഥിച്ച മിഥുനും ജിനിക്കും ആശംസകൾ അർപ്പിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.