മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയ പോളിങ് ഓഫിസർ പിടിയിൽ

പു​ന​ലൂ​ർ: മ​ദ്യ​പി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​ക്കെ​ത്തി​യ പോ​ളി​ങ് ഓ​ഫി​സ​റെ അ​റ​സ്​​റ്റ്​ ചെ​യ്തു. റി​സ​ർ​വ് ചെ​യ്തി​രു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രി​ൽ​നി​ന്ന് പ​ക​രം ആ​ളി​നെ നി​യ​മി​ച്ചു. പു​ന​ലൂ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ ടോ​ക് എ​ച്ച് പ​ബ്ലി​ക് സ്കൂ​ളി​ൽ 94 ന​മ്പ​ർ ബൂ​ത്തി​ൽ ആ​ണ് സം​ഭ​വം. കൊ​ട്ടാ​ര​ക്ക​ര കോ​ട​തി​യി​ലെ ജീ​വ​ന​ക്കാ​ര​ൻ പ്ര​കാ​ശ് കു​മാ​റാ​ണ് പി​ടി​യി​ലാ​യ​ത്.

തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം ആ​റോ​ടെ പ്രി​സൈ​ഡി​ങ് ഓ​ഫി​സ​റു​ടെ പ​രാ​തി​യെ​ത്തു​ട​ർ​ന്നാ​ണ് പൊ​ലീ​സ് എ​ത്തി അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. ഇ​യാ​ളെ പു​ന​ലൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച് വൈ​ദ്യ​പ​രി​ശോ​ധ​ന​ക്ക്​ വി​ധേ​യ​നാ​ക്കി.

പ്രി​സൈ​ഡി​ങ് ഓ​ഫി​സ​ർ അ​ട​ക്കം ര​ണ്ട്​ വ​നി​ത ജീ​വ​ന​ക്കാ​രും ബൂ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു. കേ​സ് എ​ടു​ത്ത​ത് സം​ബ​ന്ധി​ച്ച് നീ​തി​ന്യാ​യ വ​കു​പ്പി​ന് റി​പ്പോ​ർ​ട്ട് ന​ൽ​കു​മെ​ന്ന് സ്​​റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫി​സ​ർ ജെ. ​രാ​ജേ​ഷ് പ​റ​ഞ്ഞു. മ​ദ്യ​പി​ച്ച് ബ​ഹ​ള​മു​ണ്ടാ​ക്കി എ​ന്ന കാ​ര​ണ​ത്താ​ലാ​ണ് കേ​സ് എ​ടു​ത്തി​രി​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Tags:    
News Summary - drunken polling officer caught

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.