Posted On
date_range Updated On
date_range വോട്ടർമാരെ സ്വാധീനിക്കാന്‍ ശ്രമമെന്ന്; പത്തനംതിട്ടയിൽ സി.പി.എം-കോൺഗ്രസ് സംഘർഷം
പത്തനംതിട്ട: ചുട്ടിപ്പാറയില്‍ പോളിങ് ബൂത്തില്‍ സി.പി.എം- കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി.
സി.പി.എം പ്രവര്‍ത്തകര്‍ ബൂത്തിലെത്തി വോട്ടർമാരെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. പരാജയഭീതിത്തെുടർന്ന് കോൺഗ്രസാണ് വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമം നടത്തിയതെന്ന് സി.പി.എം ആരോപിച്ചു.
തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടം മണ്ഡലത്തിലെ കാട്ടായിക്കോണത്ത് സി.പി.എം പ്രവർത്തകരും ബി.ജെ.പിക്കാരും തമ്മിലുണ്ടായ സംഘര്‍ഷത്തിൽ നാലുപേർക്ക് പരിക്കേറ്റു. ബൂത്ത് ഓഫിസുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. പരിക്കേറ്റവർ ബി.ജെ.പി പ്രവര്‍ത്തകരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.