തൂണേരിയിൽ യു.ഡി.എഫ് തെരഞ്ഞെടുപ്പ് പൊതുയോഗം എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഉദ്ഘാടനം ചെയ്യുന്നു
Posted On
date_range Updated On
date_range തുടർഭരണം കേരളത്തെ ബംഗാളാക്കി മാറ്റും –കെ.സി. വേണുഗോപാൽ
നാദാപുരം: എൽ.ഡി.എഫിന് തുടർഭരണം ലഭിച്ചാൽ കേരളം ബംഗാളായിമാറുമെന്നും 40 കൊല്ലം ബംഗാൾ ജനത അനുഭവിച്ച വികസനമുരടിപ്പാണോ നമുക്ക് വേണ്ടതെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ചോദിച്ചു.
തൂണേരിയിൽ യു.ഡി.എഫ് തെരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിക്കും ബന്ധുജനങ്ങൾക്കും മാത്രം വേണ്ട ഭരണമാണ് ഇപ്പോൾ കേരളത്തിൽ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സൂപ്പി നരിക്കാട്ടേരി അധ്യക്ഷത വഹിച്ചു. സ്ഥാനാർഥി പ്രവീൺ കുമാർ, വി.എം. ചന്ദ്രൻ, എൻ.കെ. മൂസ, കെ.പി. രാജൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.