വോ​ട്ട്​ ത​പാ​ൽ​വോ​ട്ടാ​യി ആ​രോ ചെ​യ്​​തു; വ​യോ​ധി​ക മ​ട​ങ്ങി

മാ​ന​ന്ത​വാ​ടി: പ്രാ​യം വ​ക​വെ​ക്കാ​തെ ത​െൻറ ജ​നാ​ധി​പ​ത്യാ​വ​കാ​ശം നി​റ​വേ​റ്റാ​ൻ പോ​ളി​ങ്​ ബൂ​ത്തി​ൽ എ​ത്തി​യ മ​റി​യ​ത്തി​ന് വോ​ട്ട് ചെ​യ്യാ​നാ​കാ​തെ മ​ട​ങ്ങേ​ണ്ടി​വ​ന്നു. എ​ട​വ​ക പാ​ല​മു​ക്കി​ലെ അ​വ​റാ​െൻറ ഭാ​ര്യ മ​റി​യ​ത്തി​നാ​ണ്​ (80) ത​െൻറ വോ​ട്ട് ത​പാ​ൽ വോ​ട്ടാ​യി ആ​രോ ചെ​യ്​​ത​തി​നാ​ൽ മ​ട​ങ്ങേ​ണ്ടി​വ​ന്ന​ത്. 87ാം ന​മ്പ​ർ ബൂ​ത്താ​യ പ​ള്ളി​ക്ക​ൽ ഗ​വ. എ​ൽ.​പി സ്​​കൂ​ളി​ലെ വോ​ട്ട​റാ​ണി​വ​ർ.

ഇ​ന്ന​ലെ 11.30 ഓ​ടെ വോ​ട്ടു ചെ​യ്യാ​ൻ എ​ത്തി​യ​പ്പോ​ഴാ​ണ് ത​പാ​ൽ വോ​ട്ടാ​യി ചെ​യ്​​തി​ട്ടു​ണ്ടെ​ന്ന്​ പ്രി​സൈ​ഡി​ങ്​ ഓ​ഫി​സ​ർ അ​റി​യി​ച്ച​ത്. എ​ന്നാ​ൽ, താ​ൻ ത​പാ​ൽ വോ​ട്ട് ആ​വ​ശ്യ​പ്പെ​ടു​ക​യോ ഒ​പ്പി​ട്ട് ന​ൽ​കു​ക​യോ ചെ​യ്​​തി​ട്ടി​ല്ലെ​ന്ന് മ​റി​യം പ​റ​ഞ്ഞു.

അ​ന്വേ​ഷ​ണ​മാ​വ​ശ്യ​പ്പെ​ട്ട് മ​റി​യം ക​ല​ക്​​ട​ർ​ക്ക് പ​രാ​തി ന​ൽ​കി. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് ഗൗ​ര​വ​മാ​യി അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് നി​യോ​ജ​ക മ​ണ്ഡ​ലം യു.​ഡി.​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ക​ൺ​വീ​ന​ർ സി. ​അ​ബ്​​ദു​ൽ അ​ഷ്​​റ​ഫ് ആ​വ​ശ്യ​പ്പെ​ട്ടു.

Tags:    
News Summary - somebody done vote as postal vote; old woman back to home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.