Posted On
date_range Updated On
date_range െഎഡി കാർഡ് മറന്ന് കെ.പി. കുഞ്ഞമ്മദ്കുട്ടി
കുറ്റ്യാടി: ഇടതുമുന്നണി സ്ഥാനാർഥി കെ.പി. കുഞ്ഞമ്മദ്കുട്ടി കുറ്റ്യാടി എം.െഎ.യു.പി സ്കൂളിലെ 72ാം നമ്പർ ബൂത്തിെലത്തി രാവിലെ 7.15ന് വോട്ട് രേഖപ്പെടുത്തി.
ടൗണിലെ വീട്ടിൽനിന്ന് നടന്നാണ് എത്തിയത്. ബൂത്തിനകത്ത് കയറി പേരുവിളിച്ച് പോളിങ് ഒാഫിസർ െഎഡി കാർഡിന് ചോദിച്ചപ്പോഴാണ് കാർഡ് എടുത്തിട്ടില്ലെന്ന് മനസ്സിലായത്. തുടർന്ന് വീട്ടിൽ തിരികെ പോയി എടുക്കാമെന്നായി അദ്ദേഹം.
'മാഷെ എല്ലാവർക്കും അറിയാവുന്നതല്ലേ' എന്ന് യു.ഡി.എഫിെൻറ പോളിങ് ഏജൻറും അയൽവാസിയുമായ എ.സി. ഖാലിദ് പറഞ്ഞതോടെ ഒാഫിസർ രജിസ്റ്ററിൽ ഒപ്പുവെപ്പിച്ച് വിരലിൽ മഷി പുരട്ടി വോട്ട് ചെയ്യാൻ സൗകര്യമൊരുക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.