Posted On
date_range Updated On
date_range ഐ.എൻ.എല്ലിന് ജയം; കോഴിക്കോട് സൗത്തിൽ വമ്പൻ അട്ടിമറിയുമായി അഹമ്മദ് ദേവർകോവിൽ
കോഴിക്കോട്: കോഴിക്കോട് സൗത്ത് മണ്ഡലത്തിൽ എൽ.ഡി.എഫ് സ്ഥാനാർഥി ഐ.എൻ.എല്ലിലെ അഹമ്മദ് ദേവർകോവിലിന് വിജയം. മുസ്ലിം ലീഗിന്‍റെ വനിതാ സ്ഥാനാർഥി നൂർബിന റഷീദിനെയാണ് പരാജയപ്പെടുത്തിയത്. ബി.ജെ.പിയുടെ നവ്യ ഹരിദാസാണ് ഇവിടെ എൻ.ഡി.എ സ്ഥാനാർഥി.
യു.ഡി.എഫിന്‍റെ മണ്ഡലമായ സൗത്തിൽ നിന്ന് കഴിഞ്ഞ രണ്ടുതവണയും ജയിച്ചു കയറിയത് ലീഗ് നേതാവ് ഡോ. എം.കെ. മുനീർ ആയിരുന്നു. ഇത്തവണ മുനീർ കൊടുവള്ളിയിലേക്ക് മാറിയതോടെയാണ് നൂർബിന റഷീദിന് ലീഗ് സീറ്റ് നൽകിയത്.
2016ൽ 6327 വോട്ടുകൾക്കാണ് മുനീർ സൗത്തിൽ വിജയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.