Posted On
date_range Updated On
date_range പട്ടാപകൽ വീട്ടമ്മയുടെ താലിമാല കവർന്നു; തമിഴ്നാട് സ്വദേശിയായ പ്രതി അറസ്റ്റിൽ
കൊട്ടാരക്കര: പട്ടാപകൽ വീട്ടമ്മയുടെ സ്വർണ്ണാഭരണം കവർന്നു. പടിഞ്ഞാറ്റിൻകര ജടയൻകാവ് ക്ഷേത്രത്തിന് സമീപം വാടകയ്ക്ക് താമസിക്കുന്ന മണിയമ്മയുടെ ഒരുപവന്‍റെ താലിയും രണ്ട് ഗ്രാമിന്‍റെ ലോക്കറ്റും പണവുമാണ് മോഷണം പോയത്.
മോഷണ ശ്രമത്തിനിടെ വീട്ടമ്മ ചെറുത്ത് നിൽക്കാൻ ശ്രമിച്ചെങ്കിലും സ്വർണ്ണാഭരണവുമായി മോഷ്ടാവ് കടന്നു കളഞ്ഞു. തമിഴ്നാട് രാജപാളയം സ്വദേശിയായ കുമാർ (42) നെ നിന്നും പൊലീസ് പിടികൂടി. ഇയാളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.