കാട്ടാക്കടയിൽ രണ്ടാംതവണയും ഐ.ബി. സതീഷ്

തിരുവനന്തപുരം: ജനകീയ വികസനപ്രവർത്തനങ്ങളും എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിച്ച പാർട്ടി സംവിധാനവും ഒപ്പം എതിർചേരിയിലെ അപശബ്ദങ്ങളുമെല്ലാം ചേർന്നതോടെ കാട്ടാക്കടയിൽ ഇടത് സ്ഥാനാർഥി ഐ.ബി. സതീഷിന് രണ്ടാം മിന്നും വിജയം. കോൺഗ്രസിലെ മലയിൻകീഴ് വേണുഗോപാലിനെയും ബി.ജെ.പിയുടെ പി.കെ. കൃഷ്ണദാസിനെയുമാണ് ഐ.ബി. സതീഷ് പരാജയപ്പെടുത്തിയത്. 

തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുൻപ് മുതൽ തന്നെ ഇടതുമുന്നണി ശക്തമായ മുന്നൊരുക്കങ്ങൾ തുടങ്ങിയിരുന്നു. പ്രഖ്യാപനം മുതൽ വിധിയെഴുത്ത് ദിനംവരെ ചിട്ടയായ പ്രവർത്തനവും മണ്ഡലത്തിെൻറ മുക്കുമൂലകളിൽ വരെ കൃത്യമായ സാന്നിധ്യവുമായി നിറഞ്ഞുനിന്നുവെന്നും അനുകൂല വിധിയെഴുത്തിനെ സ്വാധീനിച്ചു.

നിലവിൽ എം.എൽ.എ എന്ന നിലയിൽ മണ്ഡലത്തിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങളുടെ മാർക്കിടലിൽ െഎ.ബി ക്കൊപ്പമായിരുന്നു ജനവികാരം. മറ്റ് സ്ഥാനാർഥികളെക്കാൾ മുൻേപ ഇടതു സ്ഥാനാർഥി പ്രചാരണ രംഗത്തും സജീവ സാന്നിധ്യമായിരുന്നു. ജലസംരക്ഷണത്തിെൻറ പ്രധാന്യവും ആവശ്യകതയുമെല്ലാം ബോധ്യപ്പെടുത്തുന്നതിനൊപ്പം ദേശീയ തലത്തിൽ തന്നെ ശ്രദ്ധേയമായ കാട്ടാക്കടയിലെ ജലസമൃദ്ധി പദ്ധതി രാഷ്്ട്രീയ വ്യത്യാസമില്ലാതെ തന്നെ െഎ.ബി സതീഷിന് മികച്ച ജനകീയ പ്രതിഛായ നൽകിയിരുന്നു. ഇതിന്‍റെ സ്വഭാവിക പ്രതികരണങ്ങളും വിധിയെഴുത്തിൽ പ്രതിഫലിച്ചു.

കോൺഗ്രസിൽ സ്ഥാനാർഥിത്വം പ്രതീക്ഷിച്ചിരുന്ന പ്രമുഖർക്കടക്കം സീറ്റ് നിഷേധിച്ചതിന്‍റെ അസ്വസ്ഥതകളും അസ്വാരസ്യങ്ങളും തെരഞ്ഞെടുപ്പിൽ പ്രകടമായി എന്നതും വ്യക്തമാണ്. അടിസ്ഥാന ജനവിഭാഗങ്ങൾ തിങ്ങിപ്പാർക്കുന്ന മണ്ഡലമെന്ന നിലയിൽ കോവിഡ് കിറ്റും ക്ഷേമ പെൻഷനുമടക്കമുള്ള സർക്കാറിന്‍റെ ജനകീയ ഇടപെടലുകളും െഎ.ബിക്ക് തുണയായി എന്നത് വ്യക്തമാണ്.

Tags:    
News Summary - kattakkada assembly election result 2021

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.