Posted On
date_range Updated On
date_range വികസന പ്രവർത്തനങ്ങൾ ചർച്ച ചെയ്യാൻ പ്രതിപക്ഷത്തെ വെല്ലുവിളിച്ച് മുഖ്യമന്ത്രി
കണ്ണൂർ: വികസന പ്രവർത്തനങ്ങൾ ചർച്ച ചെയ്യാൻ പ്രതിപക്ഷത്തെ വെല്ലുവിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. യു.ഡി.എഫ് സർക്കാറിന്‍റെ പ്രവർത്തനം ഈ സർക്കാറിന്‍റെ പ്രവർത്തനവുമായി താരതമ്യം ചെയ്യാൻ ധൈര്യമുണ്ടോെയന്ന് പിണറായി ചോദിച്ചു.
ഇക്കാര്യത്തിൽ പ്രതിപക്ഷ നേതാവ് ചർച്ചക്ക് തയാറാണോ ?. വികസനത്തിന്‍റെ കാര്യത്തിൽ യു.ഡി.എഫ്, എൽ.ഡി.എഫ് സർക്കാറുകളെ വിലയിരുത്താൻ പ്രതിപക്ഷ നേതാവ് തയാറുണ്ടോയെന്നും പിണറായി വിജയൻ ചോദിച്ചു. തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ വികസനവും ക്ഷേമപ്രവർത്തനങ്ങളും ചർച്ചയാക്കുകയാണ് പിണറായി.
അതേസമയം, എൽ.ഡി.എഫ് സർക്കാറിന്‍റെ അഴിമതികളും ഇരട്ടവോട്ടുമാണ് പ്രതിപക്ഷം ചർച്ചയാക്കുന്നത്. കഴിഞ്ഞ ദിവസം 4.30 ലക്ഷം പേർ ഉൾപ്പെടുന്ന ഇരട്ട വോട്ടർമാരുടെ പട്ടിക ചെന്നിത്തല പുറത്തുവിട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.