ബി.​എ​ല്‍.​ഒ​മാ​രാ​യ സി​ബി ജോ​ൺ -റീ​ത്താ​മ്മ ദ​മ്പ​തി​ക​ൾ

താരമായി ബി.എൽ.ഒ ദമ്പതികൾ

എ​ല്ലാ തെ​രെ​ഞ്ഞെ​ടു​പ്പി​ലും ബി.​എ​ല്‍.​ഒ​മാ​രാ​യ ഇൗ ​ദ​മ്പ​തി​ക​ൾ ഒ​ന്നി​ച്ചാ​ണ് ​െത​ര​ഞ്ഞെ​ടു​പ്പു​ജോ​ലി​ക്ക് എ​ത്തു​ന്ന​ത്. ത​ണ്ണീ​ര്‍മു​ക്കം പ​ഞ്ചാ​യ​ത്ത് മൂ​ന്നാം വാ​ര്‍ഡ് ക​ണ്ട​ത്തി​ല്‍ സി​ബി ജോ​ണും ഭാ​ര്യ റീ​ത്താ​മ്മ​യു​മാ​ണ് ഒ​രേ സ്‌​കൂ​ളി​ലെ അ​ടു​ത്ത​ടു​ത്ത ബൂ​ത്തു​ക​ളി​ല്‍ ചു​മ​ത​ല നി​ര്‍വ​ഹി​ക്കു​ന്ന​ത്.

അ​തി​നാ​ല്‍ ഒ​ന്നി​ച്ചാ​ണ് പ്ര​വ​ര്‍ത്ത​നം. 11വ​ര്‍ഷ​മാ​യി ബി.​എ​ല്‍.​ഒ​മാ​രാ​യി പ്ര​വ​ര്‍ത്തി​ക്കു​ന്ന ഇ​രു​വ​രും ആ​റാം ത​വ​ണ​യാ​ണ് ഒ​ന്നി​ച്ചു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ര്‍ത്ത​നം ന​ട​ത്തു​ന്ന​ത്.

കൊ​ക്കോ​ത​മം​ഗ​ലം സെൻറ്​ ആ​ൻ​റ​ണീ​സ് ഹൈ​സ്‌​കൂ​ളി​ലെ 139, 140 ബൂ​ത്തു​ക​ളി​ലാ​ണ് ഇ​രു​വ​രും സേ​വ​ന​ത്തി​ന് എ​ത്തു​ന്ന​ത്. ജി​ല്ല പ​ട്ടി​ക​ജാ​തി വി​ക​സ​ന ഓ​ഫി​സി​ലെ ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് സി​ബി. കൊ​ക്കോ​ത​മം​ഗ​ലം വി​ല്ലേ​ജ് ഓ​ഫി​സി​ലെ ജീ​വ​ന​ക്കാ​രി​യാ​ണ് റീ​ത്താ​മ്മ. 1200 വോ​ട്ടു​ള്ള 139ാം ബൂ​ത്തി​ലാ​ണ് റീ​ത്താ​മ്മ. സി​ബി​യു​ടെ 140ാം ബൂ​ത്തി​ല്‍ 1350 വോ​ട്ടു​ണ്ട്.

Tags:    
News Summary - BLO couples became stars

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.