കെ.റെയില്‍ പദ്ധതി ഉപേക്ഷിക്കണം- യു.ഡി.എഫ്

ചെങ്ങന്നൂര്‍: പ്രളയങ്ങളാവര്‍ത്തിക്കപ്പെടുന്ന നാട്ടില്‍ പരിസ്ഥിതിക്ക് ദോഷമുണ്ടാക്കുന്ന അതിവേഗ റെയില്‍പാതപദ്ധതി സംസ്ഥാന സര്‍ക്കാര്‍ ഉപേയിക്കണമെന്ന് യു.ഡി.എഫ് ചെങ്ങന്നൂർ നിയോജക മണ്ഡലം നേതൃയോഗ മാവശ്യപ്പെട്ടു. പരിസ്ഥിതി ലോല മേഖലയിലൂടെ കടന്നുപോകുന്ന റെയില്‍ പാത നെല്‍വയലുകളും തണ്ണീര്‍തടങ്ങളും നശിപ്പിക്കുകയും കേരളത്തെ രണ്ടായി വിഭജിക്കുകയും നദികളുടെ ഒഴിക്കിനെ തടയുകയും ചെയ്യും. ഇതോടെപ്പം കുടിയൊഴിപ്പിക്കേണ്ടി വരുന്നകുടുംബങ്ങളെ പുനരധിവസിപ്പിക്കാനും സാധ്യമല്ലാത്ത സാഹചര്യമാണ് നിലവിലുള്ളത്.

നിയോജക മണ്ഡലത്തിലെ ചെങ്ങന്നൂർ മുന്‍സിപ്പാലിറ്റി, വെണ്മണി, മുളക്കുഴ, പഞ്ചായത്തകളിലൂടെ കടന്നുപോകുന്ന വിധത്തിലാണ് പദ്ധതി വിഭാവന ചെയ്തിരിക്കുന്നത്. ഇവിടെ വര്‍ഷങ്ങളായി താമസിപ്പിക്കുന്നവരെ കുടിയൊഴിപ്പിക്കുക സാധ്യമല്ല. വന്‍ അഴിമതി മുന്നില്‍ കണ്ടാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതെന്ന് യോഗം ആരോപിച്ചു.

ചെയര്‍മാന്‍ ജൂണി കുതിരവട്ടം അധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി അഡ്വ.എബി കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. കണ്‍വീനര്‍ അഡ്വ.ഡി.നാഗേഷ് കുമാര്‍, പി.വി ജോണ്‍, അഡ്വ.ജോര്‍ജ് തോമസ്, രാജന്‍ കണ്ണാട്ട്, ജോണ്‍സ് മാത്യു, ചാക്കോ കയ്യത്ര, റജിജോണ്‍ അനിയന്‍ കോളൂത്ര എന്നിവര്‍ പ്രസംഗിച്ചു.

Tags:    
News Summary - KRail projuct should be abandoned - UDF

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.