ധർമജൻ നാളെ നേപ്പാളിൽ നിന്നെത്തും; പേ​രി​നൊ​പ്പം 'എം.​എ​ൽ.​എ'​ ഉ​ണ്ടാ​കു​മോ എന്നറിയാൻ

കോ​ഴി​ക്കോ​ട്: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ജി​ല്ല​യി​ൽ മ​ത്സ​രി​ക്കാ​നെ​ത്തി​യ 'സെ​ലി​ബ്രി​റ്റി'​യാ​യി​രു​ന്നു ന​ട​ൻ ധ​ർ​മ​ജ​ൻ ബോ​ൾ​ഗാ​ട്ടി. ജി​ല്ല​യി​ലെ ചി​ല യു​വ​കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളു​ടെ മ​ന​സ്സി​ൽ മു​ള​യി​ട്ട ആ​ശ​യ​മാ​യി​രു​ന്നു പ​ട്ടി​ക​ജാ​തി സം​വ​ര​ണ മ​ണ്ഡ​ല​മാ​യ ബാ​ലു​ശ്ശേ​രി​യി​ൽ ധ​ർ​മ​ജ​നെ യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​ക്കു​ക​യെ​ന്ന​ത്.

സം​ഭ​വം ചൂ​ടു​പി​ടി​ച്ച​പ്പോ​ൾ ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി മു​ത​ൽ ബാ​ലു​ശ്ശേ​രി​യി​ലെ ഒ​മ്പ​ത് പ​ഞ്ചാ​യ​ത്തു​ക​ളി​ലും ന​ട​ൻ സാ​ന്നി​ധ്യ​മ​റി​യി​ച്ചു. സാ​ന്നി​ധ്യം കു​റ​ച്ച് കൂ​ടി​യ​പ്പോ​ൾ പാ​ർ​ട്ടി ഇ​ട​പെ​ട്ടു. ഇ​നി ഔ​ദ്യോ​ഗി​ക തീ​രു​മാ​ന​മാ​യി​ട്ട് വ​ന്നാ​ൽ മ​തി​യെ​ന്ന് നി​ർ​ദേ​ശം ന​ൽ​കി. ചി​ല മു​തി​ർ​ന്ന നേ​താ​ക്ക​ൾ​ക്ക് എ​തി​ർ​പ്പു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ഡ​ൽ​ഹി​യി​ൽ​നി​ന്ന് സ്ഥാ​നാ​ർ​ഥി​പ്പ​ട്ടി​ക പു​റ​ത്തു വ​ന്ന​പ്പോ​ൾ ധ​ർ​മ​ജ​‍െൻറ പേ​രു​മു​ണ്ടാ​യി​രു​ന്നു.

പു​ന​ർ​നി​ർ​ണ​യ​ത്തി​നു ശേ​ഷം ബാ​ലു​ശ്ശേ​രി മ​ണ്ഡ​ല​ത്തി​ലെ ഏ​റ്റ​വും ക​ടു​ത്ത മ​ത്സ​ര​മാ​യി​രു​ന്നു ഇ​ത്ത​വ​ണ. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 4800 ഓ​ളം വോ​ട്ടാ​യി​രു​ന്നു എ​ൽ.​ഡി.​എ​ഫി​ന് ലീ​ഡ്. ഇ​തെ​ല്ലാം മ​റി​ക​ട​ക്കാ​മെ​ന്നാ​ണ് യു.​ഡി.​എ​ഫ് വി​ശ്വ​സി​ക്കു​ന്ന​ത്. പ​തി​നാ​യി​ര​ത്തോ​ളം നി​ഷ്പ​ക്ഷ വോ​ട്ട​ർ​മാ​ർ മ​ണ്ഡ​ല​ത്തി​ലു​ണ്ടെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

ഇ​വ​രി​ലാ​ണ് ധ​ർ​മ​ജ​‍െൻറ പ്ര​തീ​ക്ഷ. തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​ഞ്ഞ​യു​ട​ൻ ഷൂ​ട്ടി​ങ്ങി​നാ​യി നേ​പ്പാ​ളി​ലേ​ക്ക് പോ​യ ധ​ർ​മ​ജ​ൻ ശ​നി​യാ​ഴ്ച തി​രി​ച്ചെ​ത്തും. രാ​ജീ​വ് ഷെ​ട്ടി സം​വി​ധാ​നം ചെ​യ്യു​ന്ന സി​നി​മ​യി​ൽ ബി​ബി​ൻ ജോ​ര്‍ജാ​ണ് നാ​യ​ക​ൻ.

ഏ​യ്ബ​ൽ മ​രി​യ ക്രി​യേ​ഷ​ന്‍സി​‍െൻറ ബാ​ന​റി​ല്‍ ലോ​റ​ന്‍സ് നി​ർ​മി​ക്കു​ന്ന ചി​ത്ര​ത്തി​ൽ സം​വി​ധാ​യ​ക​ൻ കൂ​ടി​യാ​യ ജോ​ണി ആ​ൻ​റ​ണി​യും ചി​ത്ര​ത്തി​ല്‍ പ്ര​ധാ​ന വേ​ഷം ചെ​യ്യു​ന്നു​ണ്ട്. ക​ണ്ണ​ന്‍ താ​മ​ര​ക്കു​ളം സം​വി​ധാ​നം ചെ​യ്ത മ​ര​ട് 357 എ​ന്ന ചി​ത്ര​മാ​ണ് റി​ലീ​സ് ചെ​യ്യാ​നി​രി​ക്കു​ന്ന ധ​ർ​മ​ജ​‍െൻറ സി​നി​മ.

നേ​പ്പാ​ളി​ൽ​നി​ന്ന് തി​രി​ച്ചു​വ​രു​മ്പോ​ൾ പേ​രി​നൊ​പ്പം 'എം.​എ​ൽ.​എ'​യും ഉ​ണ്ടാ​കു​മെ​ന്ന ധ​ർ​മ​ജ​‍െൻറ വാ​ക്കു​ക​ൾ വെ​റും 'ഡ​യ​ലോ​ഗ്' ആ​ണോ​യെ​ന്ന് ര​ണ്ടു ദി​വ​സം ക​ഴി​ഞ്ഞാ​ല​റി​യാം.

Tags:    
News Summary - balussery constituency udf candidate dharmajan bolgatty will reach from nepal tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.