Posted On
date_range Updated On
date_range പ്രചാരണത്തിനിടെ വീണ ജോർജ് സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ടു, എം.എൽ.എക്ക് പരിക്ക്
പത്തനംതിട്ട: ആറന്മുളയിലെ ഇടതു സ്ഥാനാര്‍ഥി വീണാ ജോര്‍ജിന്‍റെ വാഹനം അപകടത്തില്‍ പെട്ടു. ഇന്ന് രാവിലെ പ്രചാരണത്തിനിടെയാണ് അപകടമുണ്ടായത്. വീണക്ക് പരിക്കുണ്ടെന്നാണ് വിവരം. പത്തനംതിട്ട റിങ് റോഡില്‍ വെച്ചാണ് അപകടമുണ്ടായത്.
വീണ സഞ്ചരിച്ച വാഹനത്തിൽ എതിരെ വന്ന വാഹനം ഇടിച്ചാണ് അപകടമുണ്ടായത്. വീണാ ജോർജിനെയും ഡ്രൈവറെയും പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എതിരെ വന്ന വാഹനം അമിത വേഗതയിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.