അൻവർ സാദത്ത് ഭാര്യ സബീനയോടൊപ്പം വോട്ട് രേഖപ്പെടുത്തിയശേഷം

അൻവർ സാദത്തിന് വോട്ട് വിവാഹ വാർഷികദിനത്തിൽ

വി​വാ​ഹ വാ​ർ​ഷി​ക​ദി​ന​ത്തി​ലാ​യി​രു​ന്നു ഇ​ത്ത​വ​ണ ആ​ലു​വ മ​ണ്ഡ​ലം യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി അ​ൻ​വ​ർ സാ​ദ​ത്ത് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ചെ​ങ്ങ​മ​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ആ​റാം വാ​ർ​ഡി​ലെ താ​മ​സ​ക്കാ​ര​നാ​യ അ​ൻ​വ​ർ സാ​ദ​ത്തിെൻറ​യും ഭാ​ര്യ ഇ​ട​പ്പ​ള്ളി ച​ക്ക​ര​പ്പ​റ​മ്പ് സ്വ​ദേ​ശി​നി സ​ബീ​ന​യു​ടെ​യും 18ാം വി​വാ​ഹ വാ​ർ​ഷി​ക​മാ​യി​രു​ന്നു ചൊ​വ്വാ​ഴ്ച.

രാ​വി​ലെ വി​ദ്യാ​ർ​ഥി​നി​ക​ളാ​യ മ​ക്ക​ൾ സി​മി ഫാ​ത്തി​മ​യും സ​ഫ ഫാ​ത്തി​മ​യും മ​ധു​രം ന​ൽ​കി. മ​ക്ക​ളു​ടെ സ്നേ​ഹ​ചും​ബ​ന​ങ്ങ​ളും വി​ജ​യാ​ശം​സ​ക​ളും ഏ​റ്റു​വാ​ങ്ങി​യാ​ണ് സാ​ദ​ത്തും സ​ബീ​ന​യും പു​തു​വാ​ശ്ശേ​രി ക​മ്യൂ​ണി​റ്റി ഹാ​ളി​ലെ 64ാം ന​മ്പ​ർ ബൂ​ത്തി​ലെ​ത്തി വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

വി​വാ​ഹ വാ​ർ​ഷി​ക​ത്തി​ന് സാ​ധാ​ര​ണ ച​ട​ങ്ങു​ക​ളൊ​ന്നും സം​ഘ​ടി​പ്പി​ക്കാ​റി​ല്ല. വോ​ട്ട്​ ചെ​യ്​​ത​ശേ​ഷം ഭാ​ര്യ​യെ വീ​ട്ടി​ലാ​ക്കി സാ​ദ​ത്ത് മ​ണ്ഡ​ല​ത്തി​ലെ ബൂ​ത്തു​ക​ൾ സ​ന്ദ​ർ​ശി​ക്കാ​ൻ പു​റ​പ്പെ​ട്ടു.

Tags:    
News Summary - anwar sadath's voted on wedding anniversary day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.