Posted On
date_range Updated On
date_range പഞ്ചാബിൽ ആപ് ആറാടുകയാണ്...; തകർന്നടിഞ്ഞ് കോൺഗ്രസ്
കോൺഗ്രസ്, ശിരോമണി അകാലിദൾ പാർട്ടികളുടെ ഏറ്റവും പ്രമുഖ നേതാക്കൾ മത്സരിച്ച മണ്ഡലങ്ങളിൽ അടക്കം തേരോട്ടം നടത്തി ആം ആദ്മി പാർട്ടി. ചിട്ടയായ പ്രവർത്തനവും പ്രചാരണവും ഒക്കെ കൃത്യമായി വോട്ട് ആക്കി മാറ്റാൻ ആപ്പിനായി എന്നാണ് വന്നുകൊണ്ടിരിക്കുന്ന ഫലങ്ങൾ നൽകുന്ന സൂചന.
117 സീറ്റിൽ 95 സീറ്റുകളിലും ആപ് വ്യക്തമായ ഭൂരിപക്ഷം ഉറപ്പിച്ചുകഴിഞ്ഞു. കോൺഗ്രസ് 12 സീറ്റുകളിലേക്ക് ഒതുങ്ങി. അതേസമയം നിലവിലെ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ചരൺജിത്ത് ഛന്നി മത്സരിച്ച രണ്ട് സീറ്റിലും അദ്ദേഹം വളരെ പിന്നിലാണ്.
ബദൗർ, ചാംകൂർ സാഹിബ് മണ്ഡലങ്ങളിലാണ് ഛന്നിക്ക് അടിതെറ്റുന്നത്. മറ്റൊരു പ്രമുഖ നേതാവായ നവജ്യോത് സിങ് സിദ്ദു മത്സരിച്ച അമൃത്സർ ഈസ്റ്റിലും അവസ്ഥ പരിതാപകരമാണ്. ആപ്പിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയായ ഭഗവന്ത് മൻ ധൂരി മണ്ഡലത്തിൽ വിജയത്തോടടുക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.