Posted On
date_range Updated On
date_range പഞ്ചാബ്; ആപ് മുന്നിൽ, ചന്നിയും ഭഗവന്ത് മനും ഗുരുദ്വാരയിൽ
പഞ്ചാബിലെ 117 നിയമസഭ സീറ്റുകളിലേക്കുള്ള വോട്ടെണ്ണൽ പുരോഗമിക്കവെ പ്രതീക്ഷയിൽ രാഷ്ട്രീയ പാർട്ടികൾ. കോൺഗ്രസിൽനിന്നും അധികാരം തിരിച്ചുപിടിക്കാം എന്ന ശുഭപ്രതീക്ഷയിൽ പോരാട്ടത്തിനിറങ്ങിയ ആം ആദ്മി പാർട്ടി തന്നെയാണ് മുന്നിലുള്ളത്.
ആകെ സീറ്റിൽ 34 എണ്ണത്തിൽ നിലവിൽ ആപ് മുന്നേറ്റം തുടരുകയാണ്. 20 സീറ്റുകളിൽ കോൺഗ്രസ് ലീഡ് ചെയ്യുന്നു. ശിരോമണി അകാലിദൾ എട്ട് സീറ്റുകളിലും ബി.ജെ.പി രണ്ട് സുറ്റുകളിലും മുന്നിലുണ്ട്.
അതേസമയം പഞ്ചാബ്മ മുൻ മുഖ്യമന്ത്രിയും കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയുമായ ചരൺജിത്ത് ചന്നിയും ആപിന്റെ മുഖ്യമന്ത്രി സ്ഥാനാർഥി ഭഗവന്ത് മനും ഗുരുദ്വാരകൾ സന്ദർശിച്ച് പ്രത്യേക പ്രാർഥനകൾ നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.