കൂറുമാറില്ല; ഗോവയിലെ കോൺഗ്രസ് സ്ഥാനാർഥികൾ രാഹുലിന് മുന്നിൽ പ്രതിജ്ഞയെടുക്കും
പനാജി: ഗോവയിൽ കോൺഗ്രസ് സ്ഥാനാർഥികൾ കൂറുമാറില്ലെന്ന് പ്രഖ്യാപിച്ച് രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിൽ വെള്ളിയാഴ്ച പ്രതിജ്ഞയെടുക്കും.
വെള്ളിയാഴ്ച ഗോവയിൽ എത്തുന്ന രാഹുൽ ആദ്യം ഡോണപോളയിലെ ഇന്റർനാഷനൽ സെന്ററിൽ പാർട്ടി നേതാക്കളുമായി കൂടിക്കാഴ്ച ചർച്ച നടത്തും.
തുടർന്ന് ഒരുമണിക്ക് സ്ഥാനാർഥികളും മറ്റു നേതാക്കളും രാഹുലിന്റെ സാന്നിധ്യത്തിൽ പാർട്ടിയോട് വിശ്വസ്തത പ്രകടിപ്പിച്ച് പ്രതിജ്ഞ എടുക്കും. ജയിച്ചാലും ബി.ജെ.പിയിലേക്ക് പോകുമെന്ന് സംസ്ഥാനത്ത് വ്യാപക പ്രചാരണം നടന്നതിനെ തുടർന്ന് സ്ഥാനാർഥികളെ കൊണ്ട് അടുത്തിടെ ക്ഷേത്രം, പള്ളി, ഗുരുദ്വാര, ദർഗ എന്നിവിടങ്ങളിൽ എത്തിച്ചും പ്രതിജ്ഞയെടുപ്പിച്ചിരുന്നു.
2017ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 17 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്ന കോൺഗ്രസിന് നിലവിൽ രണ്ട് എം.എൽ.എമാരാണുള്ളത്. അഞ്ചുവർഷത്തിനിടെ ഭൂരിഭാഗം കോൺഗ്രസ് എം.എൽ.എമാരും ബി.ജെ.പിയടക്കമുള്ള പാർട്ടിയിലേക്ക് കൂറുമാറുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.