Posted On
date_range Updated On
date_range ഗോവയിൽ മുന്നിൽക്കയറി ബി.ജെ.പി; തൃണമൂൽ സഖ്യത്തിനും മുന്നേറ്റം
പനാജി: ഗോവയിൽ ആദ്യഘട്ടത്തിൽ പിന്നിലായ ബി.ജെ.പി വീണ്ടും മുന്നിൽക്കയറി. ലീഡുനിലയിൽ ബി.ജെ.പി കേവല ഭൂരിപക്ഷം പിന്നിട്ടു. 21 സീറ്റുകളിലാണ് ബി.ജെ.പി ലീഡ് ചെയ്യുന്നത്. 12 സീറ്റുകളിലാണ് കോൺഗ്രസ് മുന്നേറ്റം. തൃണമൂൽ സഖ്യം നാല് സീറ്റുകളിലും മറ്റുള്ളവർ മൂന്ന് സീറ്റുകളിലും മുന്നേറുന്നു.
ഒരു ഘട്ടത്തിൽ ഗോവയിലെ ലീഡുനിലയിൽ കോൺഗ്രസ് കേവല ഭൂരിപക്ഷം പിന്നിട്ടുവെങ്കിലും പിന്നീട് പിന്നാക്കം പോവുകയായിരുന്നു. പനാജിയിൽ ഉത്പൽ പരീക്കർ മുന്നേറുന്നതും മുഖ്യമന്ത്രി പ്രമോദ് സാവന്ത് വോട്ടെണ്ണലിന്റെ പല ഘട്ടത്തിലും പിന്നിൽ പോയതും ബി.ജെ.പിക്ക് കനത്ത തിരിച്ചടി നൽകി.
നിലവിലെ സാഹചര്യത്തിൽ സ്വതന്ത്രരേയോ സീറ്റുകളുള്ള ചെറുകക്ഷികളേയോ ഒപ്പംകൂട്ടി ഭരണം പിടിക്കാനുള്ള നീക്കങ്ങളാവും ബി.ജെ.പി നടത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.