വലിയപറമ്പ: തിരിച്ചറിയൽ കാർഡ് വിതരണം 5, 7 തീയതികളിൽ

തൃക്കരിപ്പൂർ: വലിയപറമ്പ് ഗ്രാമപഞ്ചായത്തിലെ തദ്ദേശ  പൊതുതെരഞ്ഞെടുപ്പിൽ പുതുതായി വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തിയ സമ്മതിദായകർക്കുള്ള തിരിച്ചറിയൽ 5, 7 തീയതികളിൽ നടക്കും.              വാർഡ് 1 മുതൽ 7 വരെയുള്ള വാർഡുകൾക്ക്  അഞ്ചിന് രാവിലെ 11 മണി മുതൽ 4 മണി വരെയും 8 മുതൽ 13 വരെയുള്ള വാർഡുകൾക്ക് ഏഴിന് രാവിലെ 11 മണി മുതൽ 4 മണി വരെയും വലിയപറമ്പ ഗ്രാമപഞ്ചായത്ത് ഓഫീസിൽ നിന്നും വിതരണം ചെയ്യും.          പുതുതായി വോട്ടു ചേർത്ത വോട്ടർമാർ നേരിട്ടെത്തി തിരിച്ചറിയൽകാർഡ് കൈപ്പറ്റണമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.