പല്ലാരിമംഗലം ഇത്തവണ ആർക്കൊപ്പം

കോതമംഗലം: യു.ഡി.എഫിനൊപ്പം നിൽക്കുന്ന പല്ലാരിമംഗലം പഞ്ചായത്ത് ഒരു തവണ മാത്രമാണ് എൽ.ഡി.എഫിന് അവസരം ലഭിച്ചത്.മുസ്ലിം ലീഗിന് മേധാവിത്വമുള്ള ജില്ലയിലെ പഞ്ചായത്തുകളിൽ ഒന്നാണിത്.ലീഗിലെയും കോൺഗ്രസിലെയും ഗ്രൂപ്പ് പോരുകൾ ഒരിക്കൽ ഭരണം നഷ്ടമാക്കുകയും ചെയ്തു. റിബലുകൾക്ക് ഇത്തവണയും കുറവില്ല. മുസ്ലിം ലീഗ് സീറ്റുകളിലും കോൺഗ്രസ് മത്സരിക്കുന്നിടത്തും റിബലുകളുണ്ട്.സി.പി.എെ  രണ്ട് വാർഡുകളിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥികൾക്കെതിരെ മത്സര രംഗത്തിറങ്ങിയിരിക്കുകയാണ്. സീറ്റ് ധാരണയിൽ സി.പി.ഐയ്ക്ക് സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ചാണ് രണ്ടിടത്ത് സ്ഥാനാർത്ഥികളെ നിർത്തിയിരിക്കുന്നത്. ആകെയുള്ളു 13 വാർഡുകളിൽ ആറിടത്ത് മാത്രമാണ് സി.പി.എം പാർട്ടി ചിഹ്നത്തിൽ മത്സരിക്കുന്നത്. മറ്റിടങ്ങളിൽ സ്വതന്ത്ര ചിഹ്നങ്ങളിലാണ് സ്ഥാനാർത്ഥികളെ നിർത്തിയിരിക്കുന്നത്.ഒൻപത്, 10 വാർഡുകളിലാണ് സി.പി.ഐ ഒറ്റയ്ക്ക് മത്സരിക്കുന്നത്.ആറിടത്ത് മുസ്ലിം ലീഗും നാലിടത്ത് കോൺഗ്രസും രണ്ടിടത്ത് കേരള കോൺഗ്രസ് മാണിയും ഒരിടത്ത് സ്വതന്ത്രനുമാണ് യു.ഡി.എഫിനായി മത്സരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.