കോതമംഗലം:എൽ.ഡി.എഫ് അവഗണന കോതമംഗലത്ത് മുന്നണി പ്രചരണത്തിൽ നിന്ന് വിട്ട് നിൽക്കാൻ ലോക് താന്ത്രിക് ജനതാദൾ (എൽ.ജെ.ഡി ) തീരുമാനം. തദ്ദേശസ്വയം ഭരണ തിരഞ്ഞെടുപ്പിൽ സീറ്റ് വിഭജനത്തിൽ അർഹമായ പ്രാധിനിത്യം എൽ.ഡി.എഫ് നേതൃത്വം നൽകാത്തതിൽ പ്രതിഷേധിച്ച് ലോക് താന്ത്രിക് ജനതാദൾ (എൽ.ജെ.ഡി ) തെരഞ്ഞെടുപ്പ് രംഗത്ത് നിന്ന് വിട്ട് നിൽക്കാൻ തീരുമാനിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലങ്ങളിൽ കോട്ടപ്പടി ബ്ലോക്ക് ഡിവിഷനിലുൾപ്പെടെ മത്സരരംഗത്ത് ഉണ്ടായിരുന്ന വിരേന്ദ്രകുമാർ വിഭാഗം (ജനതാദൾ )യു.ഡി.എഫ് വിട്ട് എൽ. ഡി.എഫിൽ തിരികെയെത്തിയപ്പോൾ കാലങ്ങളായി മത്സരിച്ച ബ്ലോക്ക് സീറ്റ് ഉൾപ്പെടെ സി.പി.എം സ്ഥാനാർത്ഥികളെ നിർത്തി.അർഹമായ അംഗീകാരം നൽകിയില്ലന്ന് മാത്രമല്ല പൂർണ്ണമായി തഴയുകയും ചെയ്തതിൽ പ്രതിക്ഷേധിച്ചാണ് എൽ.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയിൽ നിന്ന് വിട്ടു നിൽക്കാൻ എൽ.ജെ.ഡി. തീരുമാനിച്ചത്.സംസ്ഥാന - ജില്ല നേതൃത്വത്തിൻ്റെ നിർദ്ദേശപ്രകാരമാണ് ഇത്തരമൊരു തീരുമാനം എടുത്തതെന്ന് നേതാക്കൾ വ്യക്തമാക്കി.കവളങ്ങാട് പഞ്ചായത്തിൽ ആദ്യ ഘട്ട സീറ്റ് വിഭജനത്തിൽ എൽ.ഡി.എഫ് നിയോജക മണ്ഡലം നേതൃത്വം എൽ.ജെ.ഡി യെ പരിഗണിച്ചെങ്കിലും കേരള കോൺഗ്രസ് ജോസ് വിഭാഗത്തിൻ്റെ കടന്ന് വരവ് എൽ. ജെ.ഡി യെ തഴയുകയായിരുന്നു. മാത്രമല്ല കേരള കോൺഗ്രസ് ജോസ് വിഭാഗത്തിന് അമിത പ്രാധാന്യം നൽകി രണ്ട് സീറ്റുകൾ നൽകിയെങ്കിലും ജോസ് വിഭാഗം നേതാക്കൾ ഒന്നടങ്കം കോൺഗ്രസിൽ ലയിക്കുകയും ചെയ്തു. കവളങ്ങാട് പഞ്ചായത്തിൽ മൂന്ന് വാർഡുകളിലെ സ്വതന്ത്ര സ്ഥാനാർത്ഥികൾക്ക് എൽ.ജെ.ഡി പിന്തുണ നൽകിയിട്ടുമുണ്ട് വാർഡ് - 18 മാരമംഗലം ഡിവിഷനിലെ സ്വതന്ത്ര സ്ഥാനാർത്ഥി ഷാ മോൻ കാസിമിനെയും വാർഡ് പതിനൊന്ന് നേര്യമംഗലത്ത് ജിൻസിയ ബിജുവിനും നേര്യമംഗലത്ത് വാർഡ് എട്ടിൽ ജിസ്മ ഹനീഫയേയും പിന്തുണക്കാനും എൽ.ജെ.ഡി നേതൃ യോഗം തീരുമാനിച്ചതായി നിയോജക മണ്ഡലം പ്രസിഡന്റ് മനോജ് ഗോപി യും ജനറൽ സെക്രട്ടറി വാവച്ചൻ തോപ്പിൽ കുടിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.