കുന്നത്തുനാട്ടിലെ പ്രചാരണ പരിപാടിയിൽ നിന്ന് യുവനേതാവിനെ വിലക്കിയതായി ആരോപണം; ശബ്ദരേഖ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. കോൺഗ്രസ് സ്ഥാനാർത്ഥികളുടെ തെരഞ്ഞെടുപ്പ് പ്രചരണ വാർഡ് യോഗങ്ങളിൽ പങ്കെടുക്കാനിരുന്ന മുൻ മുഖ്യമന്ത്രിയുടെ മകനായ നേതാവിനെ എം.എൽ.എ ഇടപെട്ട് വിലക്കിയെന്നാണ് ആരോപണം. ഇത് സംബന്ധിച് യുവനേതാവും കുന്നത്തുനാട്ടിലെ യൂത്ത് കോൺഗ്രസ് നേതാവുമായ റാഫി മുഹമ്മദും തമ്മിലുള്ള ശബ്ദ രേഖയാണ് പുറത്തായത്.കഴിഞ്ഞ ചൊവ്വാഴ്ച്ച 5നാണ് നേതാവ് പങ്കെടുക്കാനിരുന്ന വാർഡ് യോഗങ്ങൾ കുന്നത്തുനാട് പഞ്ചായത്തിലെ പഴന്തോട്ടം, പറക്കോട് ,മൂണേലിമുകൾ ഭാഗങ്ങളിൽ സംഘടിപ്പിച്ചത്. ഇദ്ദേഹം വരാമെന്ന് നേരത്തെ ഉറപ്പ് നൽകിയതനുസരിച്ച് സംഘാടകർ ഫ്ലക്സ് ബോർഡുകൾ വരെ സ്ഥാപിച്ചിരുന്നു.എന്നാൽ പരിപാടിയുടെ തലേദിവസം യുവ നേതാവുമായി ഫോണിൽ ബന്ധപ്പെട്ടപ്പോഴാണ് എം എൽ എ യും എംഎൽഎ ക്കു വേണ്ടി മറ്റു ചിലരും യോഗങ്ങളിൽ താൻ പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ടതായും പിതാവിനോട് വരെ ഇക്കാര്യം ആവശ്യപ്പെട്ടതായും നേതാവ് പ്രാദേശീക നേതാവ് തുറന്ന് പറഞ്ഞത്. ഫോൺ സംഭാഷണത്തിൽ ഇക്കാര്യം വ്യക്തമായുണ്ട്. ഇതിനെത്തുടർന്ന് യോഗങ്ങളിൽ ഇദ്ദേഹം പങ്കെടുത്തതുമില്ല. സംഭവം സോഷ്യൽ മീഡിയയിൽ ചർച്ചയായത് കോൺഗ്രസിന് നാണക്കേടായി. ഇതേ സമയം കോർപറേറ്റ് സംഘടനയായ ട്വന്റി-20 യെ സഹായിക്കാനാണ് ചാണ്ടി ഉമ്മനെ പ്രചാരണ രംഗത്ത് നിന്ന് വിലക്കിയതെന്ന ആരോപണവുമായി മുൻ ഡി.സി.സി. സെക്രട്ടറി ബി.ജയകുമാർ അടക്കമുള്ളവർ ഫേസ് ബുക്ക് പോസ്റ്റുമിട്ടിട്ടുണ്ട്. ഇതേ സമയം സംഭവത്തിൽ പ്രാദേശിക കോൺഗ്രസിന്റെ ഔ ദ്യോഗിക പ്രതികരണം പുറത്ത് വന്നിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.