കുർറ

മെസ്സിന്റെ അത്രക്ക് കളിയുണ്ടോ മ്മാ ഇങ്ങളെ പെലെ ന്റെ കാലുമ്മേ...?’

തൻവീർ വീറോടെ ചോദിച്ചു.

‘പെലെന്റെ കളി അനക്ക് അറീല കുഞ്ഞോനേ... മെസ്സിയൊന്നും ഒന്നുമല്ല.

കാരക്കുന്നുമ്മലെ ലോക്കൽ ടൂർണമെന്റില് എറക്ക്ണ സുഡുക്കളെ കാണുമ്പോ ഞാന് ന്റെ പെലെനെ ഓർക്കും.

ഓൻ മുത്തേയ്നു, കറുത്ത മുത്ത്..!’

‘ഒലക്കേണ്...

മെസ്സി ബാഴ്‌സലോണന്റെ ടീമിൽ വരുമ്പോ...’

‘നിർത്തിക്കാ. ബ്രസീല് ന്ന് പറീണ രാജ്യം അറിയപ്പെട്ടത് തന്നെ പെലേനെ കൊണ്ടാണ്.’

‘അപ്പൊ അർജന്റീനേ?’

‘അത് മറഡോണനെ കൊണ്ട്.

ഓന്റെ ഓട്ടത്തിന്റെ ചൊർക്ക് ഒന്ന് വേറെ തന്നേനു. അതൊന്നും മെസ്സിക്കില്ല കുഞ്ഞോനേ... ഓന്റെ സിസേർ കിക്കൊക്കെ വേറെ ലെവലാണ്.’

‘ഇന്ന് ജിംഖാനന്റെ കളിയാണ്. തിരൂർക്കാട് കളി മൈതാനത്ത് തീപാറും ഉമ്മച്ചിയേ, തീപാറും..!’

‘ഞമ്മക്ക് വേഗം പോണം. അല്ലെങ്കി ടിക്കറ്റ് കിട്ടൂല.

ലീലേച്ചിടെ അനിയൻ സുരേഷിനെ ഫോർവേഡ് ആക്കാഞ്ഞാ മതിയെയ്നു. ഓന്റെ ഡ്രിബ്ലിങ് പോരാ.ഓൻ ബേക്കി ആവുണതാ നല്ലത്. അഭിലാഷാ ഫോർവേഡ് നല്ലത്.’

‘അതെന്നെ ഇമ്മച്ചിയേ...

ഞാനെങ്ങാനും ആയോക്കണം, ഗോൾവല എപ്പോ കുലുങ്ങീന്ന് ചോദിച്ചാ മതി...’

ഉമ്മച്ചി ചിരിച്ചു.

‘ഇങ്ങള് ചിരിക്കാണ്ട് വണ്ടി ഇട്ക്കിം...’

ഉമ്മ അവന്റെ വീൽചെയറുരുട്ടി മുറ്റത്തേക്കിറങ്ങി...

Tags:    
News Summary - Kurra

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.