നന്ദു
പൊലീസുകാർക്ക് നേരെ കുരുമുളക് സ്പ്രേ; കഞ്ചാവുമായി യുവാവ് പിടിയിൽ
തൃക്കൊടിത്താനം: കഞ്ചാവും നിരോധിത മയക്കുമരുന്ന് ഗുളികയുമായി യുവാവിനെ പൊലീസ് പിടികൂടി. കുന്നന്താനം മടക്കേൽ വീട്ടിൽ നന്ദു (24) വിനെയാണ് തൃക്കൊടിത്താനം പൊലീസ് അറസ്റ്റ് ചെയ്തത്.
ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന്‍റെ നേതൃത്വത്തിൽ ലഹരിവസ്തുക്കൾക്കെതിരെ കഴിഞ്ഞദിവസം നടന്ന സ്പെഷൽ ഡ്രൈവിന്‍റെ ഭാഗമായി രാത്രി പരിശോധനക്കിടെ തൃക്കൊടിത്താനത്തുള്ള പെട്രോൾ പമ്പിന് സമീപത്തുനിന്നുമാണ് യുവാവിനെ പിടികൂടിയത്. തുടര്‍ന്ന് ഇയാൾ കൈയിലിരുന്ന മയക്കുമരുന്ന് അടങ്ങിയ കവർ വലിച്ചെറിയുകയും കൈയിൽ കരുതിയിരുന്ന കുരുമുളക് സ്പ്രേ പൊലീസുകാരുടെ കണ്ണിലടിച്ച് രക്ഷപ്പെടാനും ശ്രമിച്ചു. എന്നാൽ, പൊലീസ് ഇയാളെ സാഹസികമായി പിടികൂടുകയുമായിരുന്നു. ഇയാളിൽനിന്ന് കഞ്ചാവും മറ്റ് നിരോധിത മയക്കുമരുന്ന് ഗുളികകളും കണ്ടെടുത്തു. തൃക്കൊടിത്താനം എസ്.എച്ച്.ഒ അജീബ്, എസ്.ഐ ബോബി വർഗീസ്,സി.പി.ഒമാരായ സന്തോഷ്, അബ്ദുൽ സത്താർ, അനീഷ് ജോൺ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയില്‍ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.