Posted On
date_range Updated On
date_range സി.സി.ടി.വി കാമറ മോഷ്ടിച്ച യുവാവ് പിടിയിൽ
ചങ്ങനാശ്ശേരി: സി.സി.ടി.വി കാമറ മോഷ്ടിച്ച കേസിൽ യുവാവ് പിടിയിൽ. പായിപ്പാട് തൈയ്യാട്ടുകോളനിയില്‍ തൈയ്യാട്ട് പാടിഞ്ഞേറേതില്‍ ശരത് ചന്ദ്രനെയാണ് (19) തൃക്കൊടിത്താനം പൊലീസ് അറസ്റ്റ് ചെയ്തത്.
നാലുകോടി ഗവ.സ്‌കൂളിന്‍റെ കഞ്ഞിപ്പുരയില്‍ സ്ഥാപിച്ചിരുന്ന സി.സി.ടി.വി കാമറയാണ് ഇയാള്‍ മോഷ്ടിച്ചത്. സ്‌കൂള്‍ അധികൃതരുടെ പരാതിയെ തുടര്‍ന്ന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും പ്രതിയെ പിടികൂടുകയുമായിരുന്നു. ഇയാള്‍ രാത്രി സമയങ്ങളില്‍ സ്‌കൂൾ പരിസരത്തെത്തുന്നത് പതിവായിരുന്നു.
തൃക്കൊടിത്താനം എസ്.എച്ച്.ഒ അജീബ്. ഇ, എസ്.ഐ ബോബി വര്‍ഗീസ്, എ.എസ്.ഐമാരായ സാന്‍ജോ, ബിജുമോന്‍, സി.പി.ഒ ശ്രീകാന്ത് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.