റഹീന
Posted On
date_range Updated On
date_range എം.ഡി.എം.എയുമായി യുവതി പിടിയിൽ
സുൽത്താൻബത്തേരി: വാഹന പരിശോധനക്കിടെ മയക്കുമരുന്നുമായി യുവതി അറസ്റ്റിലായി. മേപ്പാടി നെല്ലിമുണ്ട പി. റഹീന (27) ആണ് അറസ്റ്റിലായത്. ദേശീയ പാതയിൽ ബീനാച്ചി ഭാഗത്ത് എക്സൈസ് നടത്തിയ വാഹന പരിശോധനയിലാണ് കോഴിക്കോട് മൈസൂരു കെ.എസ്.ആർ.ടി.സി ബസിലെ യാത്രക്കാരിയായ യുവതിയിൽ നിന്നും 5.55ഗ്രാം എം. ഡി.എം.എ പിടികൂടിയത്. സുൽത്താൻ ബത്തേരി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്. അശോക കുമാറിന്റെ നേതൃത്വത്തിലുള്ള പരിശോധന സംഘത്തിൽ പ്രിവന്റീവ് ഓഫീസർ ടി.ബി. അജീഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ പി.എൻ. ശശികുമാർ, മാനുവൽ ജിംസൻ, വനിതാ സിവിൽ എക്സൈസ് ഓഫീസർ ശ്രീജ മോൾ, കെ.കെ. ബാലചന്ദ്രൻ എന്നിവരും ഉണ്ടായി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.