Posted On
date_range Updated On
date_range ബസിൽനിന്ന് എം.ഡി.എം.എയുമായി യുവതി പിടിയിൽ
സുൽത്താൻ ബത്തേരി: മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവതി പിടിയിൽ. കോഴിക്കോട്- മൈസൂരു കെ.എസ്.ആർ.ടി.സി ബസ്സിലെ യാത്രക്കാരിയായ മേപ്പാടി നെല്ലിമുണ്ട സ്വദേശിനി റഹീന (27) ആണ് പിടിയിലായത്.
ഇവരിൽനിന്ന് 5.55 ഗ്രാം എം.ഡി.എം.എ പിടികൂടി. സുൽത്താൻ ബത്തേരി എക്സൈസ് ഉദ്യോഗസ്ഥർ ബീനാച്ചി ഭാഗത്ത് നടത്തിയ വാഹന പരിശോധനയിലാണ് യുവതി പിടിയിലായത്. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്. അശോക കുമാറിനെ കൂടാതെ, പ്രിവന്റീവ് ഓഫിസർ ടി.ബി. അജീഷ്, സിവിൽ എക്സൈസ് ഓഫിസർമാരായ പി.എൻ. ശശികുമാർ, മാനുവൽ ജിംസൻ, വനിത സിവിൽ എക്സൈസ് ഓഫിസർ പി.എൻ. ശ്രീജ മോൾ, കെ.കെ. ബാലചന്ദ്രൻ എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.