സൂരജ്, സുബിൻ
Posted On
date_range Updated On
date_range യുവാക്കളെ ആക്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ
തൃക്കൊടിത്താനം: യുവാക്കളെ പെപ്പർ സ്പ്രേയും ചുറ്റികയും ഉപയോഗിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. കോട്ടമുറി കലുങ്കിൽ വീട്ടിൽ സൂരജ് (23), സഹോദരൻ സുബിൻ (22) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. യുവാക്കളും പ്രതികളും തമ്മിൽ മുൻവൈരാഗ്യം നിലനിന്നിരുന്നു. ഇവർ കഴിഞ്ഞദിവസം രാത്രി പത്തരയോടെ തെങ്ങണ മെഡിക്കൽ മിഷൻ ആശുപത്രിക്ക് സമീപം റോഡിൽവെച്ച് യുവാക്കൾക്കുനേരെ കുരുമുളക് സ്പ്രേ അടിക്കുകയും ചുറ്റികകൊണ്ട് തലക്ക് അടിക്കുകയുമായിരുന്നു. എസ്.എച്ച്.ഒ എം.പി. സാഗർ, എസ്.ഐ കെ. ഷിബു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.