Posted On
date_range Updated On
date_range ഒളിവിൽകഴിഞ്ഞ പ്രതിയെ ബിവറേജ് ക്യൂവിൽനിന്ന് പിടികൂടി
എരുമേലി: വധശ്രമത്തിന് കേസെടുത്തതിനെ തുടർന്ന് ഒളിവിൽപോയ പ്രതിയെ ഒരുമാസത്തിനുശേഷം എരുമേലിയിലെ വിദേശമദ്യ ഷോപ്പിലെ ക്യൂവിൽനിന്ന് പൊലീസ് പിടികൂടി.
ആലംപരപ്പ് കോളനി നിവാസി അഭിമന്യുവിനെയാണ് കഴിഞ്ഞദിവസം രാത്രി പൊലീസ് പിടികൂടിയത്. ഒരുമാസം മുമ്പ് നടന്ന മർദനക്കേസിൽ അഭിമന്യുവടക്കം മൂന്നുപേർക്കെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തിരുന്നു. തുടർന്ന് മൂവരും ഒളിവിൽപോയി.
അഭിമന്യുവിനെ പൊലീസ് പിടികൂടി ജീപ്പിൽ കയറ്റിക്കൊണ്ടു പോകുന്നതിനിടെ ഇയാൾ പൊലീസ് ജീപ്പിന്‍റെ ഗ്ലാസ് അടിച്ചുപൊട്ടിച്ചതായി എരുമേലി എസ്.ഐ എം.എസ്. അനീഷ് പറഞ്ഞു. പ്രതിയെ റിമാൻഡ് ചെയ്തു. ഇയാൾക്കൊപ്പമുള്ള മറ്റ് രണ്ടുപേരും ഇപ്പോഴും ഒളിവിലാണെന്നും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.