ലൈംഗിക അതിക്രമം; ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയതിന് ഓട്ടോ ഡ്രൈവറെ കോന്നി പൊലീസ് അറസ്റ്റ് ചെയ്തു. കോന്നി കൊക്കാതോട് ആരുവാപ്പുലം അപ്പൂപ്പൻതോട് അപ്സര ഭവനിൽ തത്ത എന്ന അനിൽകുമാറിനെയാണ് (49) ഇൻസ്‌പെക്ടർ രതീഷിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

തിങ്കളാഴ്ച വൈകീട്ട് 6.30ന് കോന്നി ടൗണിൽനിന്ന് പെൺകുട്ടിയെ തന്റെ ഓട്ടോയിൽ കയറ്റി വീട്ടിലേക്ക് വിടാമെന്നുപറഞ്ഞ് കൊണ്ടുപോവുകയും തുടർന്ന് വിജനമായ സ്ഥലത്ത് ഓട്ടോ നിർത്തിയശേഷം കയറിപ്പിടിക്കാൻ ശ്രമിക്കുകയുമായിരുന്നു. കുട്ടിയുടെ പരാതിയിൽ മൊഴി രേഖപ്പെടുത്തി പോക്സോ നിയമം ഉൾപ്പെടുത്തി കേസെടുക്കുകയായിരുന്നു.

വ്യാഴാഴ്ച് വൈകീട്ട് ആറോടെ കോന്നി ടൗണിൽനിന്നുമാണ് ഇയാളെ പിടികൂടിയത്. ഇയാളുടെ ഓട്ടോയും പിടിച്ചെടുത്തു.അറസ്റ്റ് രേഖപ്പെടുത്തി മെഡിക്കൽ പരിശോധനക്കുശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Tags:    
News Summary - sexual harassment; Auto driver arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.