Posted On
date_range Updated On
date_range ഓട്ടോയില്‍ മദ്യവിൽപന: ഒരാൾ അറസ്റ്റില്‍
പൊന്‍കുന്നം: അനധികൃത മദ്യവിൽപന നടത്തിയ ആള്‍ അറസ്റ്റില്‍. പുഞ്ചവയല്‍ കോച്ചഞ്ചേരില്‍ വീട്ടില്‍ കെ.ജെ. അഭിലാഷിനെയാണ് (43) പൊന്‍കുന്നം പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ തന്‍റെ ഓട്ടോയില്‍ അനധികൃത മദ്യം വില്‍പന നടത്തുകയായിരുന്നു.
ഓട്ടോയില്‍നിന്ന് വിദേശ നിർമിത മദ്യവും കണ്ടെടുത്തു. ഓട്ടോയുടെ പിൻവശം കാബിനില്‍ പ്ലാസ്റ്റിക് ചാക്കിനുള്ളിലാണ് മദ്യം സൂക്ഷിച്ച് വില്‍പ്പന നടത്തിയിരുന്നത്. പൊന്‍കുന്നം സബ് ഇൻസ്പെക്ടർ ടി.എച്ച്. നിസാര്‍, സി.പി.ഒ ബഷീര്‍ എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.